ഐ ഫോൺ ആരാധകരേ ഇതിലേ...; 30,000 രൂപയുടെ ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ച് ഇ-കൊമേഴ്‌സ് സൈറ്റുകൾ

ഫ്ലിപ്പ്ലിപ്പ്കാർട്ട് ഉൾപ്പടെയുള്ള ഇ കൊമേഴ്‌സ് സൈറ്റുകളാണ് ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്

Update: 2026-03-19 12:55 GMT

ന്യൂഡൽഹി: ഐഫോൺ 17 പ്രോ മാക്‌സ് വിപണിയിലെത്തി മാസങ്ങൾ കഴിയുമ്പോൾ ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകൾ. പ്രീമിയം സെഗ്മെന്റിൽ ലഭ്യമായ ഈ ഫോണിന് ആകർഷകമായ ഡിസ്‌കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളുമാണ് പ്രഖ്യാപിച്ചിരിക്കുകയാണ്. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ബോണസും കൃത്യമായി ഉപയോഗപ്പെടുത്തിയാൽ ഏകദേശം 30,000 രൂപയോളം ലാഭിക്കാം.

നിലവിൽ ഇന്ത്യയിൽ 1,49,900 രൂപയാണ് ഐഫോൺ 17 പ്രോ മാക്‌സിന്റെ വിപണി വില. എന്നാൽ, ഫ്‌ലിപ്കാർട്ട് പോലുള്ള പ്ലാറ്റ്ഫോമുകൾ വഴി വാങ്ങുമ്പോൾ ബാങ്ക് ഓഫറും എക്‌സ്‌ചേഞ്ച് ഓഫറും അടക്കമാണ് 30,000 രൂപയുടെ ഡിസ്‌ക്കൗണ്ട് ലഭിക്കുക. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 4,000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. നിങ്ങളുടെ പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ വലിയൊരു തുക കുറയ്ക്കാം. ഉദാഹരണത്തിന്, മികച്ച കണ്ടീഷനിലുള്ള ഒരു ഐഫോൺ 13 നൽകുകയാണെങ്കിൽ 25,350 രൂപ വരെ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും. ബാങ്ക് ഓഫറും എക്സ്ചേഞ്ച് വാല്യൂവും ഒപ്പം ചേർത്താൽ ഫോണിന്റെ വിലയിൽ ഏകദേശം 30,000 രൂപയുടെ കുറവ് ലഭിക്കും.

Advertising
Advertising

6.3 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്ഡിആർ ഡിസ്പ്ലേയുള്ള ഫോണിൽ പ്രോമോഷൻ സാങ്കേതികവിദ്യ ഉള്ളതിനാൽ ഗെയിമിംഗിനും അനുയോജ്യമാണ്. 48 മെഗാ പിക്‌സൽ ഫ്യൂഷൻ മെയിൻ ക്യാമറയാണ് 17 പ്രോ മാക്‌സിലുള്ളത്. ഇതിനൊപ്പം 2 എക്‌സ് ടെലിഫോട്ടോ സൂമും, ലാൻഡ്സ്‌കേപ്പ്-മാക്രോ ഷോട്ടുകൾക്കായി 48 മെഗാപിക്‌സൽ അൾട്രാ വൈഡ് ക്യാമറയുമുണ്ട്. ആപ്പിളിന്റെ ഏറ്റവും പുതിയ എ 19 ചിപ്പാണ് ആപ്പിൾ 17 പ്രോ മാക്‌സിന് കരുത്ത് പകരുന്നത്. 3-നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഈ ചിപ്പ് മികച്ച പെർഫോമൻസും മികച്ച ബാറ്ററി ലൈഫും ഉറപ്പാക്കുന്നു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News