മുംബൈ വിജയവഴിയില്‍

Update: 2017-05-14 08:10 GMT
Editor : admin | admin : admin
മുംബൈ വിജയവഴിയില്‍

ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം.

ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിനാണ് മുംബൈ തോല്‍പ്പിച്ചത്. 84 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ മാച്ച്.

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇരു ടീമിന്‍റേയും നായകന്‍മാര്‍ നിറഞ്ഞാടിയ ദിനമായിരുന്നു. ഒടുവില്‍ ചിരിച്ചത് രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സ്. തുടരെ ജയം തേടിയാണ് കൊല്‍ക്കത്ത മൈതാനത്തെത്തിയത്. 64 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഗൌതം ഗംഭീറാണ് കൊല്‍ക്കത്തയുടെ ടോപ്പ് സ്ക്കോറര്‍. ഡേവിഡ് വാര്‍ണറേയും സുരേഷ് റെയ്നയേയും പിന്നിലാക്കി ഐപിഎലിൽ ഏറ്റവും കൂടുതൽ അർധസെഞ്ച്വറി നേടിയ താരമായി ഗംഭീർ മാറി. ഗംഭീറിന്റെ ഇരുപത്തയേഴാം അര്‍ധസെഞ്ച്വറിയാണിത് 29 പന്തില്‍ 52 റണ്‍സെടുത്ത മനീഷ് പാണ്ഡെയും മികച്ച ബാറ്റിങ് വിരുന്നൊരുക്കി.

കൊല്‍ക്കത്ത ഉയര്‍ത്തിയ188 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അനായാസമാണ് മുംബൈ ബാറ്റ് വീശിയത്. 54 പന്തില്‍ പത്ത് ബൌണ്ടറിയും രണ്ട് സിക്സറും പറത്തിയ രോഹിത് ശര്‍മ്മയാണ് മുംബൈയുടെ വിജയശില്‍പ്പി. 22 പന്തില്‍ 41 റണ്‍സെടുത്ത ജോസ് ബട്‍ലറും സ്‍കോറിങിന് വേഗം കൂട്ടി. ആദ്യ മത്സരത്തില്‍ റൈസിങ് പൂനെയോട് മുംബൈ പരാജയപ്പെട്ടിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News