കോപ്പ: അമേരിക്കക്ക് തകര്‍പ്പന്‍ ജയം

Update: 2017-06-16 05:03 GMT
Editor : admin
കോപ്പ: അമേരിക്കക്ക് തകര്‍പ്പന്‍ ജയം

രണ്ടാം മത്സരത്തിനിറങ്ങിയ യുഎസ്എ കോസ്റ്ററിക്കയെ കെട്ടുകെട്ടിച്ചത് എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ്.

കോപ്പ അമേരിക്ക ഫുട്ബോളിൽ കോസ്റ്ററിക്കെതിരെ അമേരിക്കയ്ക്ക് തകര്‍പ്പന്‍ ജയം. രണ്ടാം മത്സരത്തിനിറങ്ങിയ യുഎസ്എ കോസ്റ്ററിക്കയെ കെട്ടുകെട്ടിച്ചത് എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ്. ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തിൽ അമേരിക്കയ്ക്കെതിരെ ഒരു ഗോളുപോലും നേടാനാവാതെ കോസ്റ്ററിക്ക അടിയറവ് പറയുകയായിരുന്നു.

കളിതുടങ്ങി ഒന്‍പതാം മിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ക്ലിന്റ് ഡെംസി കോസ്റ്ററിക്കയുടെ പെട്ടിയില്‍ ആദ്യത്തെ ആണിയടിച്ചു. ജെർമെയ്ൻ ജോൺസ് രണ്ടാം ഗോൾ നേടി. ബോബി വുഡിന്റെ മൂന്നാംഗോൾ അമേരിക്കയുടെ ജയം ഉറപ്പാക്കി. 87-ാം മിനിറ്റില്‍ ഗ്രഹാം സൂസിയിലൂടെ ഗോള്‍ പട്ടിക നാലാക്കിയ യു.എസ്.എ മത്സരവും സ്വന്തമാക്കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News