സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിന് ശനിയാഴ്‍ച്ച കൊച്ചിയില്‍ തുടക്കം

Update: 2017-07-22 05:33 GMT
Editor : Alwyn K Jose
സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിന് ശനിയാഴ്‍ച്ച കൊച്ചിയില്‍ തുടക്കം

പ്രഥമ സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിനുള്ള കേരള ടീമിന്റെ അവസാനവട്ട പരിശീലനം കൊച്ചിയില്‍ ആരംഭിച്ചു.

Full View

പ്രഥമ സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിനുള്ള കേരള ടീമിന്റെ അവസാനവട്ട പരിശീലനം കൊച്ചിയില്‍ ആരംഭിച്ചു. നടന്‍ ജയറാം നയിക്കുന്ന കേരള റോയല്‍സ് ഏറെ പ്രതീക്ഷയിലാണ്. കൊച്ചിയില്‍ ശനിയാഴ്‍ച്ചയാണ് സിബിഎല്ലിലെ ആദ്യ റൌണ്ട് മത്സരം.

രാജ്യത്തെ ആദ്യ സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിന് അരയും തലയുംമുറുക്കിയാണ് കേരള താരങ്ങള്‍ ഇറങ്ങുന്നത്. ഐക്കണ്‍ പ്ലയറായ കുഞ്ചാക്കോ ബോബനാണ് ടീമിന്റെ കരുത്ത്. ഒപ്പം നായകന്‍ ജയറാമും നരൈനുമൊക്കെയുണ്ട്. പാലക്കാടിനു വേണ്ടി ജില്ലാതലത്തില്‍ ബാഡ്മിന്റണ്‍ കളിച്ചിട്ടുള്ള പാര്‍വതി നമ്പ്യാരാണ് ടീമിലെ പെണ്‍കരുത്ത്. ടീം മികച്ച ഫോമിലാണെന്ന് ഐക്കണ്‍ താരമായ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു‍. കേരളത്തിന് പുറമെ കര്‍ണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലെ സിനിമാതാരങ്ങളുടെ ടീമുകളാണ് മാറ്റുരക്കുന്നത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News