യായ ടുറെ രാജ്യാന്തര ഫുട്ബോളിനോട് വിടപറഞ്ഞു

Update: 2017-07-26 23:14 GMT
Editor : Alwyn K Jose
യായ ടുറെ രാജ്യാന്തര ഫുട്ബോളിനോട് വിടപറഞ്ഞു

ഐവറി കോസ്റ്റിന്റെ മിഡ്ഫീല്‍ഡറായ ടുറെ തന്റെ വെബ്‌സൈറ്റിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

മാഞ്ചസ്റ്റര്‍ സിറ്റി മധ്യനിരതാരം യായ ടുറെ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നും വിരമിച്ചു. ഐവറി കോസ്റ്റിന്റെ മിഡ്ഫീല്‍ഡറായ ടുറെ തന്റെ വെബ്‌സൈറ്റിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ 14 വര്‍ഷം മികച്ച രീതിയില്‍ കളിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ കരിയറിലെ വിഷമംപിടിച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതാണ് വിരമിക്കാന്‍ പറ്റിയ സമയമെന്നും 33 കാരനായ ടുറെ കുറിച്ചു. രാജ്യത്തിനായി യായ ടുറെ 102 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇത്രയും മത്സരങ്ങളില്‍നിന്നായി 19 ഗോളുകളും സ്വന്തമാക്കി. നാലു തവണ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ പുരസ്‌കാരം ടുറെ കരസ്ഥമാക്കിയിട്ടുണ്ട്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News