അശ്വിന്‍ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത്

Update: 2017-08-16 06:47 GMT
Editor : admin | admin : admin
അശ്വിന്‍ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത്

ആന്‍റിഗയിലെ തിളങ്ങുന്ന ജയത്തോടെ ടെസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനതെത്തി. ആസ്ത്രേലിയയാണ് ....

ആന്‍റിഗയിലെ മിന്നും പ്രകടനത്തോടെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ബൌളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ ഒന്നാം സ്ഥാനതെത്തി. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പാകിസ്താന്‍ ലെഗ് സ്പിന്നര്‍ യാസിര്‍ ഷാ അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ തിളങ്ങാനാകാത്തതാണ് ഷായ്ക്ക് വിനയായത്. ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണാണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരന്‍. ആന്‍റിഗ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സില്‍ ഏഴ് ഇരകളെയാണ് അശ്വിന്‍ എറിഞ്ഞു വീഴ്ത്തിയത്.

ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ആദ്യ പത്ത് സ്ഥാനക്കാരില്‍ ഇന്ത്യക്കാരാരുമില്ല. കംഗാരു നായകന്‍ സ്റ്റീവന്‍ സ്മിത്ത് തന്നെയാണ് ഒന്നാം സ്ഥാനത്ത്. ടെസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനതെത്തി. ആസ്ത്രേലിയയാണ് ഒന്നാമരായി തുടരുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News