പരിക്ക്: മരിയോ ഗെഡ്സെയുടെ കായിക ഭാവി അനിശ്ചിതത്വത്തില്‍

Update: 2017-08-28 18:56 GMT
Editor : Trainee
പരിക്ക്: മരിയോ ഗെഡ്സെയുടെ കായിക ഭാവി അനിശ്ചിതത്വത്തില്‍

പരിക്ക് കാരണം താരത്തെ ടീമില്‍ നിന്ന് പുറത്താക്കിയതായി ബറൂസ്യ ഡോര്‍ട്ട്മുണ്ട് അധികൃതര്‍ വ്യക്തമാക്കി

2014ല്‍ ജര്‍മ്മനിക്ക് ലോകകപ്പ് നേടിക്കൊടുത്ത മരിയോ ഗോഡ്‌സെയുടെ കായിക ഭാവി അനിശ്ചിതത്വത്തില്‍. പരിക്ക് കാരണം താരത്തെ ടീമില്‍ നിന്ന് പുറത്താക്കിയതായി ബറൂസ്യ ഡോര്‍ട്ട്മുണ്ട് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ജര്‍മ്മന്‍ ക്ലബ്ബായ ബറൂസ്യയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡറാണ് മരിയ. കളിക്കളത്തിലേക്കുള്ള മടങ്ങിവരവിന് തടസമാകും വിധം കടുത്ത ശാരീരിക അസ്വസ്ഥതകളാണ് ഗോദ്‌സെയെ അലട്ടുന്നത്. ബറൂസ്യയുമായി കരാറിലേര്‍പ്പെടുന്ന സമയത്ത് തന്നെ മരിയയെ പേശീവലിവ് അലട്ടിയിരുന്നു. പിന്നീട് സ്ഥിതി മോശമാവുകയായിരുന്നു. കുറച്ച് നാളുകളായി മരിയയുടെ ആരോഗ്യനില ക്ലബ്ബ് അധികൃതര്‍ നിരീക്ഷിച്ച് വരികയായിരുന്നു. പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്ലബ്ബ് മാനേജ്‌മെന്റ് പുറത്താക്കല്‍ തീരുമാനം അറിയിച്ചത്. മെറ്റബോളിക് ഡിസോഡര്‍ എന്ന അവസ്ഥയാണ് ഗോഡ്സെയുടെ കായികഭാവിയെ തുലാസിലാക്കിയിരിക്കുന്നത്. 2014ലെ ലോകകപ്പില്‍ അര്‍ജന്റീനക്കെതിരെ അധിക സമയത്ത് മരിയ നേടിയ ഗോളിലൂടെയാണ് ജര്‍മ്മനി കിരീടത്തില്‍ മുത്തമിട്ടത്.

Tags:    

Writer - Trainee

contributor

Editor - Trainee

contributor

Similar News