കോസ്റ്ററിക്ക - പരാഗ്വയ് പോരാട്ടം സമാസമം

Update: 2017-08-29 05:00 GMT
Editor : admin
കോസ്റ്ററിക്ക - പരാഗ്വയ് പോരാട്ടം സമാസമം
Advertising

കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ ഇന്ന് രാവിലെ നടന്ന കോസ്റ്ററിക്ക- പരഗ്വയ് മത്സരം സമനിലയില്‍.

കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ ഇന്ന് രാവിലെ നടന്ന കോസ്റ്ററിക്ക- പരഗ്വയ് മത്സരം സമനിലയില്‍. നിശ്ചിത 90 മിനിറ്റില്‍ ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാനായില്ല. കൊസ്റ്ററിക്കയുടെ കെന്‍ഡല്‍ വാട്സണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

തുല്യശക്തികളുടെ പോരാട്ടമെന്ന വിശേഷണം വെറുതെയായില്ല. ആക്രമണത്തിലും പ്രതിരോധത്തിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ സ്കോര്‍ബോര്‍ഡ് ശൂന്യമായി. പരാഗ്വെക്കായിരുന്നു കിട്ടിയതില്‍ കൂടുതല്‍ അവസരങ്ങള്‍. കോസ്റ്ററിക്കക്ക് ലഭിച്ച സുവര്‍ണാവസരം മുതലെടുക്കാന്‍ ബൊലാനോസിന് കഴിഞ്ഞില്ല. മത്സരം കടുത്തതോടെ പ്രതിരോധം പലപ്പോഴും കയ്യാങ്കളിയിലെത്തി. ഇ‍ഞ്ച്വറി സമയത്ത് കോസ്റ്ററിക്കയുടെ കെന്‍ഡല്‍ വാട്സണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News