മലേഷ്യന്‍ കിരീടം സൈനക്ക്
ഫൈനലില്‍ തായ്‍ലണ്ടിന്റെ പോന്‍പാവെ ചോച്ചുവാങിനെയാണ് സൈന പരാജയപ്പെടുത്തിയത്. 19 വയസുകാരിയായ എതിരാളിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് സൈനയുടെ കിരീട നേട്ടം.
മലേഷ്യ മാസ്റ്റേഴ്സ് ഗ്രാന്റ് പ്രീ ഗോള്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സൈന നെഹ്‍വാളിന് കിരീടം. ഫൈനലില്‍ തായ്‍ലണ്ടിന്റെ പോന്‍പാവെ ചോച്ചുവാങിനെയാണ് സൈന പരാജയപ്പെടുത്തിയത്. 19 വയസുകാരിയായ എതിരാളിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് സൈനയുടെ കിരീട നേട്ടം.
പത്തൊന്‍പതാം പിറന്നാള്‍ ദിനത്തില്‍ ഫൈനല്‍ കളിച്ച തായ്‍ലണ്ടിന്റെ പോന്‍പാവെ ചോച്ചുവാങിനെ ഭാഗ്യം തുണച്ചില്ല. ആദ്യ ഗെയിമില്‍ 11-5 ന് മുന്നിട്ട് നിന്ന ശേഷമാണ് തായ്‍ലണ്ട് താരത്തിന് മത്സരത്തിലെ മേധാവിത്വം നഷ്ടമായത്. തന്റെ അനുഭവ സമ്പത്തുകൊണ്ട് കളിയിലേക്ക് തിരിച്ചുവന്ന സൈന 22-20 ന് ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടം. 17- 16 എന്ന നിലയില്‍ നേരിയ ലീഡ് സൈന നേടി. പിന്നീട് 20-20 എന്ന നിലയില്‍ തായ്‍ലണ്ട് താരം തിരിച്ചടിച്ചു. അവസാന രണ്ട് പോയിന്റുകള്‍ നേടിയാണ് സൈന കിരീടം ഉറപ്പാക്കിയത്. ഫൈനല്‍ മത്സരം 46 മിനിട്ട് നീണ്ടുനിന്നു. റിയോ ഒളിമ്പിക്സിനിടെ കാല്‍മുട്ടിന് പരിക്കേറ്റ് ചികിത്സയും വിശ്രമവും കഴിഞ്ഞ സൈന പുതുവര്‍ഷത്തില്‍ കിരീട നേട്ടത്തോടെ തുടങ്ങി. 2011 ലെ മലേഷ്യ മാസ്റ്റേഴ്സ് ഫൈനലില്‍ സൈന കടന്നെങ്കിലും കിരീട നേട്ടം ഇത് ആദ്യമാണ്. 2013 ലും 2016ലും പിവി സിന്ധു കിരീടം നേടിയിരുന്നു.