ഒളിമ്പിക് വേദിക്ക് സമീപം മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ വെടിവെപ്പ്

Update: 2017-11-08 04:16 GMT
ഒളിമ്പിക് വേദിക്ക് സമീപം മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ വെടിവെപ്പ്

രണ്ടു പേര്‍ക്ക് നിസ്സാര പരിക്കേറ്റു

റിയോയില്‍ ഒളിമ്പിക്‌സ് മത്സരങ്ങള്‍ നടക്കുന്ന വേദിയ്ക്ക് സമീപം മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസിനു നേരെ വെടിവെപ്പ്. രണ്ടു പേര്‍ക്ക് നിസ്സാര പരിക്കേറ്റു. ബാസ്കറ്റ് ബോള്‍ മത്സരം നടക്കുന്ന ഒളിമ്പിക് വേദിയില്‍നിന്ന് പ്രധാന വേദിയിലേയ്ക്ക് വരികയായിരുന്ന ബസിനു നേരെയാണ് വെടിവെപ്പുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ടു തവണ വെടിവെപ്പുണ്ടായതായാണ് റിപ്പോര്‍ട്ട്. വെടിയുതിര്‍ത്തത് ആരാണെന്ന് വ്യക്തമല്ല. ബസിന്റെ ജനല്‍ ചില്ലുകള്‍ തെറിച്ചാണ് രണ്ടു പേര്‍ക്ക് പരിക്കേറ്റത്.

Tags:    

Similar News