ഖത്തര്‍ എയര്‍വേയ്സും ബാഴ്‍സലോണയും തമ്മിലുള്ള കരാര്‍ ഒരുവര്‍ഷത്തേക്കുകൂടി നീട്ടി

Update: 2017-11-30 04:41 GMT
Editor : Ubaid
ഖത്തര്‍ എയര്‍വേയ്സും ബാഴ്‍സലോണയും തമ്മിലുള്ള കരാര്‍ ഒരുവര്‍ഷത്തേക്കുകൂടി നീട്ടി
Advertising

ഖത്തര്‍ എയര്‍വേയ്സിന്റെ ലോഗോയണിഞ്ഞ പുതിയ ഡിസൈനിലുള്ള ജഴ്സിയാണ് ബാഴ്‍സലോ അടുത്ത സീസണില്‍ അണിയാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഖത്തര്‍ എയര്‍വേയ്സും എഫ്സി ബാഴ്‍സലോണയും തമ്മിലുള്ള കരാര്‍ ഒരുവര്‍ഷത്തേക്കുകൂടി നീട്ടി. ഇക്കാര്യം ബാര്‍സലോണ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ഖത്തര്‍ എയര്‍വേയ്സുമായുള്ള സഹകരണം അടുത്തവര്‍ഷം ജൂണ്‍ മുപ്പതുവരെ തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത സീസണിലും ഖത്തര്‍ എയര്‍വേയ്സിന്റെ ലോഗോയണിഞ്ഞ ജഴ്സി ധരിച്ചായിരിക്കും ബാഴ്‍സലോ കളത്തിലേക്ക് ഇറങ്ങുക.

സ്പാനിഷ് ലീഗിലെ കരുത്തരായ എഫ്.സി ബാഴ്‌സലോണയുമായി ഖത്തര്‍ സ്പോര്‍ട്സ് ഇന്‍വെസ്റ്റ് 2011ലാണ് അഞ്ചുവര്‍ഷത്തെ ദീര്‍ഘകാല കരാറില്‍ ഒപ്പുവച്ചത്. ഇതുപ്രകാരം 2013വരെ ബാര്‍സലോണ താരങ്ങള്‍ കളിക്കളത്തില്‍ അണിഞ്ഞിരുന്നത് ഖത്തര്‍ ഫൗണ്ടേഷന്റെ ലോഗോ പതിപ്പിച്ച ജഴ്സിയായിരുന്നു. തുടര്‍ന്ന് ജഴ്സിയില്‍ ഖത്തര്‍ എയര്‍വേയ്സിന്റെ ലോഗോ പതിപ്പിപ്പിക്കുകയും ചെയ്തു.

ദീര്‍ഘകാല കരാര്‍ അവസാനിക്കുന്ന ഘട്ടത്തില്‍ ഖത്തര്‍ എയര്‍വേയ്സും എഫ്സി ബാഴ്‍സലോയും തമ്മിലുള്ള കരാര്‍ പുതുക്കില്ലെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. രണ്ടുമാസം മുമ്പ് ബാഴ്‍സലോണ പുതിയ കിറ്റ് പുറത്തുവിട്ടപ്പോള്‍ ജഴ്സിയില്‍ ഖത്തര്‍ എയര്‍വേയ്സിന്റെ ലോഗോ പതിപ്പിച്ചിരുമിന്നില്ല. ഇതോടെ കരാര്‍ ഇനി തുടരില്ലെന്ന പ്രതീതിയും ഉണ്ടായി. എന്നാല്‍ ഇരുവരും തമ്മിലുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ ധാരണയാകുകയായിരുന്നു. വരുന്ന സീസണിലും ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ ഖത്തര്‍ എയര്‍വേയ്സിന്റെയും ബാഴ്‍സലോയുടെയും നേതൃത്വത്തിലുള്ളവര്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.

ഖത്തര്‍ എയര്‍വേയ്സിന്റെ ലോഗോയണിഞ്ഞ പുതിയ ഡിസൈനിലുള്ള ജഴ്സിയാണ് ബാഴ്‍സലോ അടുത്ത സീസണില്‍ അണിയാന്‍ തീരുമാനിച്ചിരിക്കുന്നത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News