ഒളിംപിക് മെഡല്‍ പ്രതീക്ഷയുമായി ലോങ് ജംപ് താരം അങ്കിത് ശര്‍മ

Update: 2017-12-10 06:29 GMT
Editor : Subin
ഒളിംപിക് മെഡല്‍ പ്രതീക്ഷയുമായി ലോങ് ജംപ് താരം അങ്കിത് ശര്‍മ

കസാക്കിസ്ഥാനില്‍ നടന്ന ടൂര്‍ണമെന്‍റില്‍ അങ്കിത് 8.19 മീറ്റര്‍ ചാടി. റിയോയില്‍ അത് 8.3 മീറ്ററായി ഉയര്‍ത്താനായാല്‍ മെഡല്‍ പ്രതീക്ഷിക്കാമെന്ന് അങ്കിത് കരുതുന്നു. 

റിയോയില്‍ മെഡല്‍ പ്രതീക്ഷയുമായി തീവ്ര പരിശീലനത്തിലാണ് ലോങ് ജംപ് താരം അങ്കിത് ശര്‍മ. തിരുവനന്തപുരം LNCPEയിലെ പരിശീലനം ബ്രസീലില്‍ തുണക്കുമെന്നും അങ്കിത് മീഡിയവണിനോട് പറഞ്ഞു. സ്വന്തം പേരിലെ ദേശീയ റെക്കോഡ് മറികടന്ന പ്രകടനത്തോടെയാണ് അങ്കിത് റിയോയിലേക്ക് ടിക്കറ്റുറപ്പിച്ചത്.

കസാക്കിസ്ഥാനില്‍ നടന്ന ടൂര്‍ണമെന്‍റില്‍ അങ്കിത് 8.19 മീറ്റര്‍ ചാടി. റിയോയില്‍ അത് 8.3 മീറ്ററായി ഉയര്‍ത്താനായാല്‍ മെഡല്‍ പ്രതീക്ഷിക്കാമെന്ന് അങ്കിത് കരുതുന്നു. സാഹചര്യങ്ങള്‍ അനുകൂലമാണ്. അത് പരമാവധി മുതലെടുക്കുകയാണ് ലക്ഷ്യം. വിഖ്യാത അത്ലറ്റ് പാന്‍സിങ് തോമറുള്‍പ്പടെ നിരവധി കായിക താരങ്ങള്‍ക്ക് ജന്മം നല്‍കിയ മധ്യപ്രദേശിലെ മൊറീന ജില്ലയില്‍ നിന്നാണ് 24 കാരനായ അങ്കിതിന്‍റെ വരവ്. ലോങ്ജംപില്‍ 8 മീറ്ററെന്ന നാഴികക്കല്ല് പിന്നിട്ട അഞ്ചാമത്തെ ഇന്ത്യക്കാരന്‍.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News