സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ പാലക്കാടിന് കിരീടം

Update: 2018-01-07 05:44 GMT
Editor : Jaisy
സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ പാലക്കാടിന് കിരീടം

25 സ്വര്‍ണത്തിന്റെ തിളക്കവുമായാണ് പാലക്കാട് കിരീടം നിലനിര്‍ത്തിയത്...

25 സ്വര്‍ണത്തിന്റെ തിളക്കവുമായാണ് പാലക്കാട് കിരീടം നിലനിര്‍ത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ എറണാകുളത്തിന് 508.5 പോയിന്റാണ്. 430 പോയിന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തെത്തി.

Full View

അണ്ടര്‍ 18 ഹൈജമ്പില്‍ എറണാകുളത്തിന്റെ ഗായത്രി ശിവകുമാര്‍, അണ്ടര്‍ 14 ഹൈജമ്പില്‍ പത്തനംതിട്ടയുടെ ഭരത് രാജ്, അണ്ടര്‍ 16, 800 മീറ്ററില്‍ മലപ്പുറത്തിന്റെ മുഹമ്മദ് ജാബിര്‍, അണ്ടര്‍ 18, 200 മീറ്ററില്‍ എറണാകുളത്തിന്റെ അഖില്‍ ടി വി, ഡെക്കാത്തലണില്‍ തിരുവനന്തപുരത്തിന്റെ ഗോകുല്‍ കെ ആര്‍, അണ്ടര്‍ 20, 5000 മീറ്ററില്‍ അഭിനന്ദ് സുന്ദരേശന്‍, 400 മീ ഹര്‍ഡില്‍സില്‍ സയന പി ഒ എന്നിവരാണ് ഇന്ന് പുതിയ മീറ്റ് റെക്കോഡ് സ്ഥാപിച്ചത്. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 4*400 റിലേയില്‍ ഒന്നാമതെത്തിയ തിരുവനന്തപുരവും റെക്കോഡ് തിരുത്തി.

അണ്ടര്‍ 18 പോള്‍വാള്‍ട്ടില്‍ പാലക്കാടിന്റെ ജെസന്‍ കെ ജി റെക്കോഡിനൊപ്പമെത്തുന്ന പ്രകടനം പുറത്തെടുത്തു. മീറ്റിലാകെ 20 പുതിയ മീറ്റ് റെക്കോഡുകള്‍ പിറന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News