നദാലിനെ വീഴ്ത്തി ഡെല്‍പൊട്രോ ഫൈനലില്‍

Update: 2018-01-22 14:33 GMT
Editor : admin
നദാലിനെ വീഴ്ത്തി ഡെല്‍പൊട്രോ ഫൈനലില്‍

ലോക ഒന്നാം നമ്പര്‍ താരം ജ്യോകോവിച്ചിനെ അട്ടിമറിച്ച് ഒളിംപിക്സ് പോരാട്ടത്തിന് തുടക്കം കുറിച്ച ഡെല്‍പൊട്രോ അസാമാന്യ മികവാണ് ......

ഒളിംപിക്സ് വേദിയിലെ രണ്ടാം സ്വര്‍ണമെന്ന റാഫേല്‍ നദാലിന്‍റെ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തി ഡെല്‍പൊട്രോ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടി. ആന്‍ഡി മുറെയാണ് ഫൈനലില്‍ പൊട്രോയുടെ എതിരാളി. മൂന്ന് മണിക്കൂര്‍ എട്ട് മിനുട്ട് നീണ്ടു നിന്ന വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് പൊട്രോ നദാലിനെ മറികടന്നത്. സ്കോര്‍ 5-7,6-4,7-6,(7/5). ആദ്യ റൌണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം ജ്യോകോവിച്ചിനെ അട്ടിമറിച്ച് ഒളിംപിക്സ് പോരാട്ടത്തിന് തുടക്കം കുറിച്ച ഡെല്‍പൊട്രോ അസാമാന്യ മികവാണ് മത്സര

Advertising
Advertising

ത്തിലുടനീളം പുറത്തെടുത്തത്. ഡബിള്‍സ് കിരീടം ചൂടിയ ശേഷം കളത്തിലിറങ്ങിയ നദാലിലാകട്ടെ ടൂര്‍ണമെന്‍റിലെ തുടര്‍ച്ചയായ പത്താം മത്സരത്തിനിറങ്ങിയതിന്‍റെ ക്ഷീണം പ്രകടമായിരുന്നു.

നിലവിലുള്ള ജേതാവായ മുറ ജപ്പാന്‍റെ കെയ് നിഷിക്കോറിയെ അനായാസം മറികടന്നാണ് ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചത്. സ്കോര്‍ 6-1,6-4

Tags:    

Writer - admin

contributor

Editor - admin

contributor

Similar News