രണ്ടാം ടെസ്റ്റില്‍ ഓസീസിന് ജയം

Update: 2018-03-17 11:18 GMT
Editor : admin
രണ്ടാം ടെസ്റ്റില്‍ ഓസീസിന് ജയം

ആദ്യ ടെസ്റ്റ് സ്വന്തമാക്കിയ ബംഗ്ലാദേശ് ചരിത്രത്തിലാദ്യമായി ഓസീസിനെതിരെ ഒരു പരമ്പര ജയം സ്വപ്നം കണ്ടാണ് രണ്ടാം ഇന്നിങ്സിന് ഇറങ്ങിയത്. ചരിത്ര നേട്ടത്തിന് ഒരു സമനില മാത്രം മതിയെന്നിരിക്കെ അവിശ്വസനീയമായ രീതില്‍ ആതിഥേയര്‍

ആറ് വിക്കറ്റെടുത്ത നാഥന്‍‌ ലയോണിന്‍റെ സ്പിന്‍ കുരുക്കില്‍ വീണ ബംഗ്ലാ കടുവകള്‍ രണ്ടാം ടെസ്റ്റില്‍ കംഗാരുക്കളോട് അടിയറവ് പറഞ്ഞു. ഏഴ് വിക്കറ്റുകള്‍ക്കാണ് ഓസീസ് ജയിച്ചത്. 86 റണ്‍ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില്‍ പാഡണിഞ്ഞ ഓസീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ആതിഥേയരെ രണ്ടാം ഇന്നിങ്സില്‍ 157 റണ്‍സിന് കശക്കിയെറിഞ്ഞാണ് കംഗാരുക്കള്‍ തിരിച്ചടിച്ചത്. ആറ് വിക്കറ്റുകളുമായി തിളങ്ങിയ ലയോണ്‍ ടെസ്റ്റിലെ ആകെ ഇരകളുടെ സംഖ്യ 11 ആക്കി ഉയര്‍ത്തി. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയില്‍ 22 വിക്കറ്റുകളാണ് ലയോണ്‍ സ്വന്തമാക്കിയത്.

ആദ്യ ടെസ്റ്റ് സ്വന്തമാക്കിയ ബംഗ്ലാദേശ് ചരിത്രത്തിലാദ്യമായി ഓസീസിനെതിരെ ഒരു പരമ്പര ജയം സ്വപ്നം കണ്ടാണ് രണ്ടാം ഇന്നിങ്സിന് ഇറങ്ങിയത്. ചരിത്ര നേട്ടത്തിന് ഒരു സമനില മാത്രം മതിയെന്നിരിക്കെ അവിശ്വസനീയമായ രീതില്‍ ആതിഥേയര്‍ തകര്‍ന്നടിയുകയായിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News