ബ്രസീലിനെതിരെ അര്‍ജന്‍റീനക്ക് ഒരു ഗോള്‍ ജയം

Update: 2018-04-17 01:33 GMT
Editor : Subin
ബ്രസീലിനെതിരെ അര്‍ജന്‍റീനക്ക് ഒരു ഗോള്‍ ജയം

45 ആം മിനിറ്റില്‍ മെര്‍ക്കാഡോയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്.

ലോക സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ ബ്രസീലിനെതിരെ അര്‍ജന്റീനക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീനയുടെ ജയം. 45 ആം മിനിറ്റില്‍ മെര്‍ക്കാഡോയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. പുതിയ പരിശീലകന്‍ സാംപോളിയുടെ കീഴിലാണ് അര്‍ജന്റീന ഇറങ്ങിയത്. സൂപ്പര്‍ താരം നെയ്മറില്ലാതെയാണ് ബ്രസീല്‍ മൈതാനത്തെത്തിയത്.

ആദ്യ പകുതിയുടെ അവസാന മിനുറ്റിലാണ് അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെയാണ് മെര്‍ഷക്കാഡോ ഗോള്‍ നേടിയത്. ഡി മരിയയുടെ ക്രോസില്‍ ഒട്ടമന്‍ഡി ഹെഡ് ചെയ്‌തെങ്കിലും പോസ്റ്റില്‍ തട്ടി തിരിച്ചു വന്നു. വീണുകിട്ടിയ അവസരം പാഴാക്കാതെ മെര്‍ഷക്കാഡോ ഗോള്‍ നേടുകയായിരുന്നു.

തുടര്‍ച്ചയായി ഒമ്പത് വിജയങ്ങള്‍ക്ക് ശേഷമാണ് ബ്രസീല്‍ തോല്‍വി രുചിക്കുന്നത്. ദുംഗക്കു ശേഷം ബ്രസീല്‍ പരിശീലകനായ ടിറ്റെയുടെ ആദ്യ പരാജയമാണിത്. ജൂണ് 13ന് ഓസ്‌ട്രേലിയക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത സൗഹൃദ മത്സരം. അതേസമയം അര്‍ജന്റീന സിംഗപ്പൂരിനെ നേരിടും.

Full ViewFull View
Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News