ഐപിഎല്ലില്‍ തുടര്‍ തോല്‍വികള്‍ക്കൊടുവില്‍ റൈസിങ് പുനെ ജയന്‍റ്സിന് ജയം

Update: 2018-04-21 23:16 GMT
Editor : admin
ഐപിഎല്ലില്‍ തുടര്‍ തോല്‍വികള്‍ക്കൊടുവില്‍ റൈസിങ് പുനെ ജയന്‍റ്സിന് ജയം
Advertising

ആവേശകരമായ മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ ഏഴ് വിക്കറ്റിനാണ് പുനെ പരാജയപ്പെടുത്തിയത്. അര്‍ദ്ധസെഞ്ചുറി നേടി പുറത്താകാതെ നിന്ന അജിങ്ക്യ രഹാനെയാണ് കളിയിലെ താരം.

ഐപിഎല്ലില്‍ റൈസിങ് പുനെ ജയന്‍റ്സിന് മൂന്നാം ജയം. ആവേശകരമായ മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ ഏഴ് വിക്കറ്റിനാണ് പുനെ പരാജയപ്പെടുത്തിയത്. അര്‍ദ്ധസെഞ്ചുറി നേടി പുറത്താകാതെ നിന്ന അജിങ്ക്യ രഹാനെയാണ് കളിയിലെ താരം.

തുടര്‍തോല്‍വികള്‍ക്ക് ശേഷം ധോണിയെ തേടി വിജയം വന്ന മത്സരത്തില്‍ പുനെ ജയിച്ചുകയറിയത് ഏഴ് വിക്കറ്റിന്. ടോസ് നേടിയ ധോണി ഡല്‍ഹിയെ ആദ്യം ബാറ്റിംഗിനയച്ചു. ആര്‍ക്കും വലിയ സ്കോര്‍ നേടാനായില്ലെങ്കിലും 163 റണ്‍സെന്ന സാമാന്യം ഭേദപ്പെട്ട വിജയലക്ഷ്യമാണ് ഡല്‍ഹി പുനെക്ക് മുന്നില്‍ വെച്ചത്. 34 റണ്‍സ് നേടിയ ഡുമിനിയാണ് ഡല്‍ഹി നിരയില്‍ ടോപ് സ്കോറര്‍.

മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ അജിങ്ക്യ രഹാനെയും ഉസ്മാന്‍ ഖ്വാജയും പുനെയ്ക്ക് മികച്ച തുടക്കം നല്‍കി. ഖ്വാജ മുപ്പത് റണ്‍സ് നേടി പുറത്തായെങ്കിലും പിന്നീട് വന്ന തിവാരിയും ക്യാപ്റ്റന്‍ ധോണിയും ടീമിനെ വിജയത്തിലേക്ക് നയിച്ചു. അഞ്ച് പന്തുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പുനെ ലക്ഷ്യം കണ്ടു. രഹാനെ 63 റണ്‍സ് നേടി പുറത്താകാതെ നിന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News