ഇന്ത്യക്കെതിരായ ട്വന്‍റി20 ടീമില്‍ ക്രിസ് ഗെയിലിനെ ഉള്‍പ്പെടുത്തി

Update: 2018-04-26 22:30 GMT
Editor : admin
ഇന്ത്യക്കെതിരായ ട്വന്‍റി20 ടീമില്‍ ക്രിസ് ഗെയിലിനെ ഉള്‍പ്പെടുത്തി

2016 ട്വന്‍റി20 ലോകകപ്പിന്‍റെ കലാശപ്പോരില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഗെയില്‍ അവസാനമായി വെസ്റ്റിന്‍ഡീസ് കുപ്പായമണിഞ്ഞത്. കുട്ടി ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസിന്‍റെ ഏറ്റവും വലിയ റണ്‍ വേട്ടക്കാരനായ ഗെയിലിന്‍റെ തിരിച്ചു  വരവ് കരുത്ത്

ഇന്ത്യക്കെതിരായ ഏക ട്വന്‍റി20 മത്സരത്തിനുള്ള വെസ്റ്റിന്‍ഡീസ് ടീമില്‍ ക്രിസ് ഗെയിലിനെ ഉള്‍പ്പെടുത്തി. അഫ്‍ഗാനിസ്ഥാനെതിരായ പരമ്പരയില്‍ സമ്പൂര്‍ണ പരാജയമായിരുന്ന ലെന്‍ഡല്‍ സിമ്മണ്‍സിന്‍റെ പകരക്കാരനായാണ് ഗെയിലെത്തുന്നത്. 2016 ട്വന്‍റി20 ലോകകപ്പിന്‍റെ കലാശപ്പോരില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഗെയില്‍ അവസാനമായി വെസ്റ്റിന്‍ഡീസ് കുപ്പായമണിഞ്ഞത്. കുട്ടി ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസിന്‍റെ ഏറ്റവും വലിയ റണ്‍ വേട്ടക്കാരനായ ഗെയിലിന്‍റെ തിരിച്ചു വരവ് കരുത്ത് പകരുമെന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 2016 ലോകകപ്പിന് ശേഷം ഗെയില്‍ അന്താരാഷ്ച്ര മത്സരങ്ങള്‍ കളിച്ചിട്ടില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News