സൈന നെഹ്‌വാള്‍ ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയിലേക്ക് മടങ്ങിവരുന്നു 

Update: 2018-05-03 21:12 GMT
Editor : rishad
സൈന നെഹ്‌വാള്‍ ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയിലേക്ക് മടങ്ങിവരുന്നു 

മൂന്ന് വര്‍ഷത്തിന് ശേഷമാണ് സൈന പഴയ തട്ടകത്തില്‍ തിരിച്ചെത്തുന്നത്

സൈന നെഹ്‌വാള്‍ പുല്ലേല ഗോപീചന്ദിന്റെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ തിരിച്ചെത്തുന്നു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് സൈന പഴയ തട്ടകത്തില്‍ തിരിച്ചെത്തുന്നത്. 2014 സെപ്തംബര്‍ രണ്ടിനാണ് സൈന ഗോപീചന്ദിന്റെ അക്കാദമിയില്‍ നിന്നും ബെംഗളൂരുവിലെ വിമല്‍കുമാറിന്റെ അക്കാദമിയിലേക്ക് മാറിയത്. ചില അഭിപ്രായ ഭിന്നതകളെ തുടര്‍ന്നായിരുന്നു സൈനയുടെ ചുവടുമാറ്റം.

ഹൈദരാബാദില്‍ ഗോപീചന്ദിന്റെ കീഴിലായിരുന്നു സൈനയുടെ സുവര്‍ണകാലം. 2012 ഒളിംപിക്സില്‍ വെങ്കലമണിഞ്ഞ സൈന വിവിധ ബാഡ്മിന്‍റണ്‍ സീരിസുകളിലും നേട്ടംകൊയ്തു. ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ നിന്ന് പോയതോടെ മികവ് തുടരാന്‍ സൈനക്കായില്ല. റിയോ ഒളിംപിക്സില്‍ മെഡലില്ലാതെ മടങ്ങിയ സൈനയെ പരിക്കും വലച്ചു . സൈന പോയതോടെ പി വി സിന്ധു, കെ ശ്രീകാന്ത്, സായ് പ്രണീത് എന്നിവരായിരുന്നു ഗോപീചന്ദിന്റെ ശിഷ്യന്മാര്‍.

ഈയിടെ ഗ്ലാസ്ക്കോ ലോക ചാന്പ്യന്‍ഷിപ്പിനിടെ സൈന ഏറെനേരം ഗോപീചന്ദുമായി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗോപീചന്ദ് അക്കാദമിയില്‍ തിരിച്ചെത്താന്‍ സൈന തീരുമാനിച്ചത്.

Writer - rishad

contributor

Editor - rishad

contributor

Similar News