ഒളിംപിക്സില്‍ വീണ്ടും സ്വർണം നേടാൻ അറുപതുകാരന്‍ റ്റോഡ്!

Update: 2018-05-03 09:44 GMT
ഒളിംപിക്സില്‍ വീണ്ടും സ്വർണം നേടാൻ അറുപതുകാരന്‍ റ്റോഡ്!
Advertising

കഴിഞ്ഞ ദിവസം നടന്ന ഒളിംപിക് സെലക്ഷനില്‍ റിക്കാർഡ് പ്രകടനങ്ങളോടെ ഈ 60 കാരൻ യോഗ്യത നേടിയിരുന്നു. തന്നേക്കാള്‍ പ്രായം കുറഞ്ഞ നിരവധി പേരെ മറികടന്നാണ് റ്റോഡ് ഏഴാം ഒളിംപിക്സിനുള്ള യോഗ്യത നേടിയത്...

അശ്വാഭ്യാസത്തിലെ ഇതിഹാസ താരം മാർക്ക് റ്റോഡ് റിയോ ഒളിംപിക്സിലും ന്യൂസിലൻഡിനെ പ്രതിനിധീകരിക്കും.1984 ലെ ലോസ് ഏഞ്ചൽസ് ഒളിംപിക്സിലും 88 ൽ സിയോളിലും ഇരട്ട ഒളിംപിക് സ്വർണം നേടിയ താരമാണ് മാര്‍ക്ക് റ്റോഡ്. 1992, 2000, 2012 ഒളിംപിക്സുകളിലും മെഡലുകൾ നേടിയിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ഒളിംപിക് സെലക്ഷനില്‍ റിക്കാർഡ് പ്രകടനങ്ങളോടെ ഈ 60 കാരൻ യോഗ്യത നേടിയിരുന്നു. തന്നേക്കാള്‍ പ്രായം കുറഞ്ഞ നിരവധി പേരെ മറികടന്നാണ് റ്റോഡ് ഏഴാം ഒളിംപിക്സിനുള്ള യോഗ്യത നേടിയത്. റിയോ ഒളിംപിക്‌സില്‍ ന്യൂസിലന്റിനെ പ്രതിനിധീകരിക്കുന്ന അഞ്ചംഗ സംഘത്തിലാണ് ടോഡിന്റെ പേരുള്ളത്. വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും ന്യൂസിലന്റ് സ്വര്‍ണ്ണം പ്രതീക്ഷിക്കുന്ന ഒളിംപിക്‌സ് ഇനമാണ് അശ്വാഭ്യാസം.

എന്നാൽ റ്റോഡിന്റെ നേട്ടം ഒളിംപിക് റിക്കാർഡ് അല്ല. ഏറ്റവും പ്രായം കൂടിയ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് സ്വീഡന്‍കാരന്‍ ഓസ്കാർ സ്വാനാണ്. 1912 ലെ സ്റ്റോക്ഹോം ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ സ്വർണം നേടുമ്പോൾ ഓസ്കാര്‍ സ്വാന് 64 വയസും 258 ദിവസവുമായിരുന്നു പ്രായം. ഇതു കൊണ്ടു തീർന്നില്ല 1920ലെ ബെല്‍ജിയം ഒളിംപിക്സിൽ ഇതേയിനത്തിൽ വെള്ളിമെഡൽ നേടുമ്പോൾ ഇദ്ദേഹത്തിന് പ്രായം 72 വയസും 280 ദിവസവുമായിരുന്നു.

Tags:    

Writer - സജീദ് പി.എം

contributor

Editor - സജീദ് പി.എം

contributor

Subin - സജീദ് പി.എം

contributor

Similar News