കുംബ്ലെയോ രവി ശാസ്ത്രിയോ മികച്ച പരിശീലകന്‍? സച്ചിന് പറയാനുള്ളത്

Update: 2018-05-06 14:30 GMT
കുംബ്ലെയോ രവി ശാസ്ത്രിയോ മികച്ച പരിശീലകന്‍? സച്ചിന് പറയാനുള്ളത്
Advertising

കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള സച്ചിന്റെ ആദ്യ പ്രതികരണമാണിത്.


വലിയ മത്സരങ്ങളില്‍ സമ്മര്‍ദങ്ങളെ അതിജീവിച്ച് വിജയം നേടുന്നതിന് സഹായിക്കുന്ന പരിശീലകനാണ് അനില്‍ കുംബ്ലെയെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്. മൈതാനത്ത് വിട്ടുവീഴ്ചക്ക് തയ്യാറല്ലാത്ത പോരാളിയാണ് കുംബ്ലെയെന്നും സച്ചിന്‍ പറഞ്ഞു. കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള സച്ചിന്റെ ആദ്യ പ്രതികരണമാണിത്.
സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടങ്ങുന്ന ബിസിസിഐ ഉപദേശക സമിതിയാണ് അനില്‍ കുംബ്ലെയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി തെരഞ്ഞെടുത്തത്. വിജയമുറപ്പിക്കാന്‍ എല്ലാനിമിഷവും അധ്വാനിക്കുന്ന ആളാണ് കുംബ്ലെയെന്ന് സച്ചിന്‍ പറഞ്ഞു.
20 വര്‍ഷത്തിലധികം നീണ്ട കരിയറില്‍ നിന്ന് ലഭിച്ച അനുഭവസമ്പത്തിന്‍റെ പാഠങ്ങള് യുവതാരങ്ങള്‍ക്ക് പകര്‍ന്നു നല്‍കാന്‍ കുംബ്ലെക്കാകും.
എല്ലാ മല്‍സരങ്ങളിലും സമ്മര്‍ദ്ദം നിറഞ്ഞ നിര്‍ണായക നിമിഷങ്ങളുണ്ടാകും. ഇത്തരം നിമിഷങ്ങളെ നാം എങ്ങനെ സമീപിക്കുന്നുവെന്നതാണ് പ്രധാനം. ഇത് മറികടക്കാന്‍ പുതിയ പരിശീലനാകുമെന്നും സച്ചിന്‍ പറയുന്നു. മല്‍സരങ്ങളാകുമ്പോള്‍ പരാജയങ്ങളെയും നാം നേരിടേണ്ടിവരും. ഒട്ടേറെ കാര്യങ്ങള് പഠിച്ചാലും ചില ദിവസങ്ങളില്‍ അതൊന്നും നമ്മുടെ രക്ഷയ്‌ക്കെത്തില്ല. ഇത്തരം നിമിഷങ്ങളിലും നിശ്ചയദാര്‍ഢ്യം കൈവിടാതെ അടുത്ത ദിവസം കൂടുതല്‍ ശക്തിയോടെ പൊരുതുകയാണ് വേണ്ടതെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി. കുംബ്ലെയ്‌ക്കൊപ്പം കളിക്കാന്‍ കഴിഞ്ഞ നിമിഷങ്ങള്‍ വളരെ മനോഹരമായിരുന്നുവെന്നും സച്ചിന്‍ പറഞ്ഞു. കുംബ്ലൈയില്‍ നിന്ന് യുവതാരങ്ങള്‍ പരാമവധി കാര്യങ്ങള്‍ പഠിക്കണമെന്നും സച്ചിന്‍ പറഞ്ഞു.
അനില്‍ കുംബ്ലെയുടെ കീഴില്‍ പരിശീലനത്തിലുള്ള ഇന്ത്യന്‍ ടീം ഇപ്പോള്‍ വെസ്റ്റിന്‍ഡീസ് പര്യടനത്തിലാണ്.

Tags:    

Similar News