പാകിസ്‍താനെ പരാജയപ്പെടുത്തി ഇന്ത്യക്ക് ചാമ്പ്യന്‍സ് ട്രോഫി കിരീടം

Update: 2018-05-07 05:44 GMT
Editor : Ubaid
പാകിസ്‍താനെ പരാജയപ്പെടുത്തി ഇന്ത്യക്ക് ചാമ്പ്യന്‍സ് ട്രോഫി കിരീടം

രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം

പാകിസ്‍താനെ പരാജയപ്പെടുത്തി ഇന്ത്യക്ക് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കീരീടം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം.

8–ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ വലയിലെത്തിച്ച രൂപീന്ദര്‍ പാല്‍ സിംഗാണ് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കിയത്. അഞ്ചു മിനിറ്റിനുശേഷം ഇന്ത്യ വീണ്ടും ലക്ഷ്യംകണ്ടു. മീഡ്ഫീല്‍ഡര്‍ സര്‍ദാര്‍ സിംഗിന്റെ തകര്‍പ്പന്‍ പാസ് അഫാന്‍ യൂസഫ് പാക് വലയിലേക്കു തിരിച്ചുവിടുകയായിരുന്നു. എന്നാല്‍ 26–ാം മിനിറ്റില്‍ പാക്കിസ്ഥാന്‍ തിരിച്ചടിച്ചു. പാക്കിസ്ഥാന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ അലീം ബിലാല്‍ ഇന്ത്യന്‍ വലയിലേക്ക് അടിച്ചുകയറ്റി. 38–ാം മിനിറ്റില്‍ പാക്കിസ്ഥാന്‍ വീണ്ടും ലക്ഷ്യം കണ്ടു. അലി ഷാനായിരുന്നു സമനില ഗോളിന്റെ ഉടമ.

ഇരുടീമുകളും തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തവെ ഇന്ത്യയുടെ വിജയഗോളെത്തി. രമണ്‍ദീപിന്റെ തകര്‍പ്പന്‍ പാസ് നിക്കിന്‍ തിമ്മയ്യ പോസ്റ്റിലേക്ക് അടിച്ചുകയറ്റി ഇന്ത്യക്കു വീണ്ടും ലീഡ് നല്‍കി. തൊട്ടുപിന്നാലെ പാക്കിസ്ഥാന് അനുകൂലമായി പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 11 ഗോളുമായി രൂപീന്ദര്‍ പാല്‍ സിംഗാണ് ടൂര്‍ണമെന്റ് ടോപ് സ്‌കോറര്‍.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News