ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഒപി ജെയ്ഷക്കും അനില്‍ഡ തോമസിനും സ്വര്‍ണ്ണം

Update: 2018-05-08 22:16 GMT
Editor : admin
ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഒപി ജെയ്ഷക്കും അനില്‍ഡ തോമസിനും സ്വര്‍ണ്ണം

ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ വനിതകളുടെ 1500 മീറ്ററില്‍ ഒപി ജെയ്ഷക്കും 400 മീറ്ററില്‍ അനില്‍ഡ തോമസിനും സ്വര്‍ണ്ണം. 1500 മീറ്ററില്‍ പിയു ചിത്രയും, ഹൈജംമ്പില്‍ എയ്ഞ്ചല്‍ പി ദേവസ്യയും, പുരുഷ 400 മീറ്ററില്‍ മുഹമ്മദ് അനസും വെള്ളി നേടി.

ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ വനിതകളുടെ 1500 മീറ്ററില്‍ ഒപി ജെയ്ഷക്കും 400 മീറ്ററില്‍ അനില്‍ഡ തോമസിനും സ്വര്‍ണ്ണം. 1500 മീറ്ററില്‍ പിയു ചിത്രയും, ഹൈജംമ്പില്‍ എയ്ഞ്ചല്‍ പി ദേവസ്യയും, പുരുഷ 400 മീറ്ററില്‍ മുഹമ്മദ് അനസും വെള്ളി നേടി. അതേസമയം ഒളിമ്പിക്‌സ് യോഗ്യത നേടിയ പ്രകടനം ആര്‍ക്കും നടത്താനായില്ല.

Advertising
Advertising

വനിതകളുടെ 1500 മീറ്ററില്‍ സ്വര്‍ണ്ണം എന്നതിനപ്പുറത്ത് ഒളിമ്പിക്‌സ് യോഗ്യത മാത്രം ലക്ഷ്യമിട്ടാണ് ഒപി ജെയ്ഷ ഇറങ്ങിയത്. എതിരാളികളെ ഒരു ലാപ്പിന് പിന്നിലാക്കി, ഏകപക്ഷീയമായി ജെയ്ഷ സ്വര്‍ണ്ണത്തിലേക്ക് കുതിച്ചു. പക്ഷെ 1500 മീറ്റിലെ ഒളിമ്പിക്‌സ് സ്വപ്നത്തിലേക്കുള്ള വേഗതയിലേക്ക് ജെയ്ഷ എത്തിയില്ല. യോഗ്യതക്ക് 4.07.00 മിനുട്ടില്‍ ഫിനിഷിംഗ് വേണ്ടിടത്ത്, ജെയ്ഷ എടുത്തത് 4.18.00 മിനുറ്റ്. രണ്ടാം സ്ഥാനത്തെത്തിയ കേരളത്തിന്റെ തന്നെ പിയു ചിത്ര സാഫ് ഗെയിംസില്‍ കുറച്ച മികച്ച വ്യക്തികത സമയത്തിന് അടുത്ത് പോലും എത്തിയില്ല.

ഒരു വര്‍ഷത്തിന് ശേഷം ആദ്യമായി മത്സരത്തിനിറങ്ങുന്ന അനില്‍ഡ തോമസ് പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് വനിതകളുടെ നാനൂറ് മീറ്ററില്‍ നടത്തിത്. ഒളിമ്പിക് യോഗ്യതക്കുള്ള 52.20 സെക്കന്റില്‍ ഫിനിഷ് ചെയ്യാനായില്ലെങ്കിലും തന്റെ മികച്ച സമയമായ 52.40 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് അനില്‍ഡ സ്വര്‍ണ്ണം നേടിയത്. ഡല്‍ഹിയിലെ പ്രതികൂല കാലാവസ്ഥയും, സീസണിലെ ആദ്യ മത്സരമായതിന്റെ പ്രശ്‌നവും പ്രകടനത്തെ ബാധിച്ചുവെന്ന് അനില്‍ഡ പറഞ്ഞു.

പുരുഷന്മാരുടെ നാനൂറ് മീറ്ററില്‍ സര്‍വ്വീസസ് താരം ആരോഗ്യ രാജ് ദേശീയ റെക്കോര്‍ഡ് കുറിച്ച് സ്വര്‍ണ്ണം നേടിയിട്ടും ഒളിമ്പിക് യോഗ്യത മറികടക്കാനായില്ല. സര്‍വ്വീസസിന്റെ തന്നെ മലയാളി താരങ്ങളായ മുഹമ്മദ് അനസ് വെള്ളിയും, കുഞ്ഞു മുഹമ്മദ് വെങ്കലവും നേടി. വനിതകളുടെ ഹൈജംബില്‍ ദേശീയ റെക്കോര്‍ഡ് ജേതാവ് സഹനകുമാരി സ്വര്‍ണ്ണം നിലനില്‍ത്തി. കേരളത്തിന്റെ എയ്ഞ്ചല്‍ പി ദേവസ്യ വെള്ളി കുറിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News