ബ്രസീലിന്‍റെ ഒളിമ്പിക്സ് ഒരുക്കങ്ങള്‍ക്ക് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ പ്രശംസ
റിയോഡി ജനീറോയുടെ ഒരുക്കങ്ങളില്‍ തൃപ്തിയുണ്ടെന്ന് ഐഒസിയുടെ 129 താമത് സെഷനില്‍ പ്രസിഡന്‍റ് തോമസ് ബാക്ക് പറഞ്ഞു. ഗെയിംസ് വില്ലേജിനെക്കുറിച്ചും അടിസ്ഥാന സൌകര്യങ്ങളെക്കുറിച്ചും പരാതികള്‍ ഉയരുന്നതിനിടെയാണ് റിയോക്ക് ആത്മവിശ്വാസം നല്‍കുന്ന പ്രസ്താവന.
സൌകര്യങ്ങള്‍ ഇല്ലെന്ന വിവിധ രാജ്യങ്ങളുടെ പരാതികള്‍ക്കിടയിലും ബ്രസീലിന്‍റെ ഒളിമ്പിക്സ് ഒരുക്കങ്ങളില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ പ്രശംസ. ഐഒസിയുടെ പ്രത്യേക സെഷന്‍ റിയോയില്‍ തുടരുകയാണ്. വിലക്കിനെതിരെ റഷ്യന്‍ വെയ്റ്റ് ലിഫ്റ്റിംഗ് താരങ്ങള്‍ അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. ബ്രിട്ടീഷ് സൈക്ലിംഗ് താരത്തെ വിലക്കാനുള്ള തീരുമാനത്തെ അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി റദ്ദാക്കി.
റിയോഡി ജനീറോയുടെ ഒരുക്കങ്ങളില്‍ തൃപ്തിയുണ്ടെന്ന് ഐഒസിയുടെ 129 താമത് സെഷനില്‍ പ്രസിഡന്‍റ് തോമസ് ബാക്ക് പറഞ്ഞു. ഗെയിംസ് വില്ലേജിനെക്കുറിച്ചും അടിസ്ഥാന സൌകര്യങ്ങളെക്കുറിച്ചും പരാതികള്‍ ഉയരുന്നതിനിടെയാണ് റിയോക്ക് ആത്മവിശ്വാസം നല്‍കുന്ന പ്രസ്താവന.
ഉത്തേജക മരുന്നുപയോഗിച്ചു എന്ന ആക്ഷേപങ്ങളെ തുടര്‍ന്ന് വിലക്കു നേരിടുന്ന കൂടുതല്‍ താരങ്ങള്‍ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയെ സമീപിച്ചു. ബ്രിട്ടിഷ് സൈക്ലിംഗ് താര ലിസ്സി ആര്‍മിറ്റ്സ്റ്റെഡ് വിലക്കാനുള്ള തീരുമാനത്തെ അന്താരഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി റദ്ദാക്കി. ലണ്ടന്‍ ഒളിമ്പിക്സില്‍ റോഡ് സൈക്ലിങ്ങില്‍ വെള്ളി മെഡല്‍ നേടിയ താരമാണ് ലിസ്സി ആര്‍മിറ്റ്സ്റ്റെഡ്.
ഇത്തവണ ഈയിനത്തില്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നെങ്കിലും ഉത്തേജകമരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടത് വിനയായി.ഇതിനെതിരെയാണ് താരം അന്താരാഷ്ടര കായിക തര്‍ക്കപരിഹാര കോടിതയെ സമീപിച്ചത്. ഉത്തജക മരുന്നു പരിശോധനയില്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ തെറ്റാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഇതോടെ താരത്തിന് റിയോയില്‍ പങ്കെടുക്കാനുള്ള അവസരം ഒരുങ്ങി.
റഷ്യന്‍ ഭാരദ്വോഹന താരങ്ങള്‍ ഉള്‍പ്പെടെ പതിനാറു താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച തീരുമാനം ഇന്നും നാളെയും അറിയാം. റഷ്യയുടെ എല്ലാ ഭാരദ്വോഹന താരങ്ങളെയും വിലക്കാന്‍ വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷന്‍ തീരുമാനിച്ചിരുന്നു.