വീണ്ടും ധവാന്‍, ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയം

Update: 2018-05-11 13:45 GMT
വീണ്ടും ധവാന്‍, ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയം

ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം

ശിഖര്‍ ധവാന്‍ ഒരിക്കല്‍ കൂടി ബാറ്റ് കൊണ്ട് തിളങ്ങിയപ്പോള്‍ നിതാഹാസ് ത്രിരാഷ്ട്ര ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ജയം. ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ വിജയലക്ഷ്യം ഇന്ത്യ 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ശിഖര്‍ ധവാന്‍ 55 റണ്‍സ് നേടി. സുരേഷ് റെയ്ന28, മനീഷ് പാണ്ഡെ 27 എന്നിവരാണ് മറ്റു സ്കോറര്‍മാര്‍.

20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് 139 റണ്‍സ് നേടിയത്. ടോസ് നേടിയ ഇന്ത്യ ബൌളിങ് തെരഞ്ഞെടുത്തു. ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ പതറിയതോടെ സ്കോറിങ് വേഗവും കുറഞ്ഞു. ലിറ്റണ്‍ ദാസ് 34,സാബിര്‍ റഹ്മാന്‍ 30 എന്നിവരാണ് കൂട്ടത്തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയത്. ഇന്ത്യക്കായി ജയദേവ് ഉനദ്കട് മൂന്നും വിജയ് ശങ്കര്‍ രണ്ടു വിക്കറ്റും വീഴ്ത്തി.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News