കേരളാ പ്രീമിയര്‍ ലീഗില്‍ കെഎസ്ഇബിക്ക് ജയം 

Update: 2018-05-13 00:19 GMT
Editor : rishad
കേരളാ പ്രീമിയര്‍ ലീഗില്‍ കെഎസ്ഇബിക്ക് ജയം 

കേരളാ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് കെഎസ്ഇബി തോല്‍പ്പിച്ചത്

കേരള പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍‌ കെ എസ് ഇ ബിക്ക് ജയം. എഫ് സി കേരളക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് കെ എസ് ഇബിയുടെ ജയം.

എഫ് സി കേരളയുടെ തട്ടകമായ തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഇറങ്ങിയ കെ എസ് ഇ ബിക്ക് രണ്ട് സെല്‍ഫ് ഗോളുകളാണ് വിജയമൊരുക്കിയത്. ഇരു ടീമുകളും ആക്രമണവും പ്രത്യാക്രണവുമായി കളിച്ചപ്പോള്‍ പ്രതിരോധത്തിലെ പിഴവ് എഫ് സി കേരളക്ക് വിനയായി. മുപ്പത്തി രണ്ടാം മിനിറ്റില്‍ കെ എസ് ഇബി യുടെ സുര്‍ജിത്തിന്റെ ഷോട്ട് തടുക്കാന്‍ ശ്രമിക്കുന്നതിനിടെ മുഹമ്മദ് ഉവൈസിന്റെ കാലില്‍ തട്ടിയാണ് മത്സരത്തിലെ ആദ്യ ഗോളെത്തിയത്.

Advertising
Advertising

ഗോള്‍ മടക്കാന്‍ എഫ്സി കേരളയും ലീഡുയര്‍ത്താന്‍ കെ എസ് ഇബിയും ശ്രമിച്ചതോടെ മത്സരം വീറുറ്റതായി. രണ്ടാം ഇഞ്ച്വറി സമയത്ത് കെ എ ഇസ് ബിയുടെ ലീഡ് രണ്ടായി. രണ്ടാമത്തേതും സെല്‍ഫ് ഗോള്‍.

ഇഞ്ച്വറി സമയത്ത് തന്നെ ഉബൈദിലൂടെ എഫ്സി കേരള ഒരു ഗോള്‍ മടക്കിയെങ്കിലും മത്സരത്തിലേക്ക് തിരിച്ച് വരാനുള്ള സമയം അവശേഷിച്ചിരുന്നില്ല. എഫ്സി കേരളയുടെ അടുത്ത മത്സരം 19ആം തിയതി ക്വാര്‍ട്ട്സ് എഫ്സിയുമായാണ്. ഇരുപത്തി മൂന്നാം തിയതിയാണ് കെഎസ്ഇബിയുടെ രണ്ടാം മത്സരം.

Full View
Tags:    

Writer - rishad

contributor

Editor - rishad

contributor

Similar News