രഞ്ജി: കേരള ടീമിന്റെ പരിശീലനം ആലപ്പുഴയിൽ ആരംഭിച്ചു

Update: 2018-05-14 10:44 GMT
രഞ്ജി: കേരള ടീമിന്റെ പരിശീലനം ആലപ്പുഴയിൽ ആരംഭിച്ചു
Advertising

ബാറ്റിംഗും ബൌളിംഗും ഒരുപോലെ ശക്തിപ്പെടുത്തി സന്തുലിതമായ ടീമിനെയാണ് ഈ സീസണിൽ കേരളം കളത്തിലിറക്കുക.

Full View

പുതിയ രഞ്ജി സീസണിലേക്കായി കേരള ടീമിന്റെ പരിശീലനം ആലപ്പുഴയിൽ ആരംഭിച്ചു. മികച്ച പ്രകടനം നടത്തി എലൈറ്റ് ഗ്രൂപ്പിൽ കടക്കുക എന്നതാണ് കേരള ടീമിന്റെ ലക്ഷ്യം. പതിനഞ്ചംഗ ടീമന്റെ അന്തിമ പ്രഖ്യാപനവും ആലപ്പുഴ ക്യാമ്പിന് ശേഷം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

കേരള ക്രിക്കറ്റ് അസോസിയേഷൻ ആലപ്പുഴ എസ്ഡി കോളേജിൽ രാജ്യാന്തര നിലവാരത്തിൽ തയ്യാറാക്കിയ പുതിയ ഗ്രൌണ്ടിലാണ് കേരള ടീം സജ്ജമാകുന്നത്. ആധുനിക സജ്ജീകരണങ്ങളാണ് ക്യാന്പിനായി തയ്യാറാക്കിയിരിക്കുന്നത്. ഏഴു സെൻട്രൽ വിക്കറ്റ്, രണ്ട് ഇൻഡോർ വിക്കറ്റ്. ഒരു ആസ്ട്രോ ടർഫ് വിക്കറ്റ്, മൂന്ന് ടർഫ് വിക്കറ്റ് ഇങ്ങനെയാണ് കേരള ടീമിന്റെ ക്യാമ്പിനായ് ഒരുക്കിയിരിക്കുന്നത്. ചീഫ് കോച്ച് പി.ബാലചന്ദ്രൻ , ബോളിംഗ് കോച്ച് ടിനു യോഹന്നാൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.

ബാറ്റിംഗും ബൌളിംഗും ഒരുപോലെ ശക്തിപ്പെടുത്തി സന്തുലിതമായ ടീമിനെയാണ് ഈ സീസണിൽ കേരളം കളത്തിലിറക്കുക. ഇതിനായ് മറുനാട്ടിൽ നിന്ന് മൂന്ന് താരങ്ങളെ കേരളം സ്വന്തമാക്കി. മധ്യപ്രദേശ് ഓൾ റൌണ്ടർ ജലജ് സക്സേന, മഹാരാഷ്ട്രക്കാരനായ ഓപ്പണർ ഭവിൻ താക്കർ, ഉത്തർപ്രദേശ് ഇടങ്കയ്യൻ സയ്യിദ് ഇക്ബാൽ അബ്ദുള്ള എന്നിവരാണ് ഇത്തവണ കേരള ജഴ്സിയണിയുന്ന ഇതര സംസ്ഥാനക്കാർ. സഞ്ജു സാംസണടക്കമുള്ള പ്രമുഖ താരങ്ങളും അടുത്ത ദിവസങ്ങളിൽ ടീമിനൊപ്പം ചേരും.

Tags:    

Similar News