മെയ് ആറിന് കളത്തില്‍ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷ: യുവരാജ്‌‌

Update: 2018-05-15 08:42 GMT
Editor : admin
മെയ് ആറിന് കളത്തില്‍ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷ: യുവരാജ്‌‌

ആറിന് കളിക്കാനാകുമെന്ന് ഉറപ്പിച്ച് പറയാനാകില്ല. എന്നാല്‍ അതാണ് ലക്ഷ്യമിടുന്നത്. കളിക്കാനുള്ള കായികക്ഷമത ഉള്ളതായി ....

ഗുജറാത്ത് ലയണ്‍സിനെതിരെ മെയ് ആറിന് നടക്കുന്ന ഐപിഎല്‍ മത്സരത്തോടെ ക്രിക്കറ്റ് ക്രീസില്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പരിക്കേറ്റ വിശ്രമത്തിലുള്ള ഇന്ത്യന്‍ മധ്യനിര ബാറ്റ്സ്മാന്‍ യുവരാജ് സിങ്. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് ഇത്തവണ ലേലത്തില്‍ യുവിയെ സ്വന്തമാക്കിയത്. ട്വന്‍റി20 ലോകകപ്പില്‍ ഓസീസിനെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്.

ആറിന് നടക്കുന്ന മത്സരത്തില്‍ കളത്തിലിറങ്ങാനാകുമെന്നാണ് പ്രതീക്ഷ. ആറിന് കളിക്കാനാകുമെന്ന് ഉറപ്പിച്ച് പറയാനാകില്ല. എന്നാല്‍ അതാണ് ലക്ഷ്യമിടുന്നത്. കളിക്കാനുള്ള കായികക്ഷമത ഉള്ളതായി ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ആറിന് കളം പിടിക്കാനാകുമെന്ന വിശ്വാസമുണ്ട് - യുവി പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News