ആയിരം പിന്നിട്ട് സഞ്ജു

Update: 2018-05-16 20:58 GMT
Editor : admin
ആയിരം പിന്നിട്ട് സഞ്ജു

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടിപതിയായ സഞ്ജു രാജസ്ഥാന്‍ റോയല്‍സിനായാണ് ഇതുവരെ കളം പിടിച്ചിരുന്നത്.....

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഡല്‍ഹിക്ക് വിജയ വഴി കാണിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു വി സാംസണ്‍ മറ്റൊരു റെക്കോഡ് കൂടി സ്വന്തം തൊപ്പിയില്‍ തുന്നിച്ചേര്‍ത്തു. ഐപിഎല്ലില്‍ ആയിരം റണ്‍സെന്ന നേട്ടമാണ് 26 പന്തില്‍ നിന്നും 34 റണ്‍സ് നേടുന്നതിനിടെ സഞ്ജു സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടിപതിയായ സഞ്ജു രാജസ്ഥാന്‍ റോയല്‍സിനായാണ് ഇതുവരെ കളം പിടിച്ചിരുന്നത്. കോഴ വിവാദത്തില്‍ രാജസ്ഥാന്‍ കളത്തിന് പുറത്തായപ്പോള്‍ ഡല്‍ഹിയിലേക്ക് കൂടുമാറുകയായിരുന്നു.

48 മത്സരങ്ങളില്‍ നിന്നുമാണ് ആയിരത്തിന്‍റെ മികവിലേക്ക് സഞ്ജു പറന്നുയര്‍ന്നത്. ടൂര്‍ണമെന്‍റിന്‍റെ എല്ലാ എഡിഷനുകളിലും 200ലേറെ റണ്‍സ് നേടിയെന്ന നേട്ടവും സഞ്ജുവിന് സ്വന്തം. ആക്രമണോത്സുക കേളീശൈലിയുടെ ഉടമയായ സഞ്ജുവിന്‍റെ സ്ട്രൈക്ക് റേറ്റും അഭിമാനം നല്‍കുന്നതാണ് - 120.52 .

Tags:    

Writer - admin

contributor

Editor - admin

contributor

Similar News