നൈറ്റ് റൈഡേഴ്‍സിന് വിജയത്തുടക്കം

Update: 2018-05-21 15:41 GMT
Editor : admin
നൈറ്റ് റൈഡേഴ്‍സിന് വിജയത്തുടക്കം

ഐപിഎല്ലില്‍ മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയത്തുടക്കം.

ഐപിഎല്ലില്‍ മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയത്തുടക്കം. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഗംഭീറും സംഘവും ഉദ്ഘാടനം കെങ്കേമമാക്കിയത്. ഡല്‍ഹിയുടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആന്ദ്രെ റസ്സലാണ് കൊല്‍ക്കത്തയുടെ വിജയശില്‍പ്പി.

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ശനിദശയ്ക്ക് ഈ ഐപിഎല്ലിലും മാറ്റമില്ലെന്ന് കരുതാം. സഹീര്‍ ഖാന്റെ നേതൃത്വത്തില്‍ പുതിയ മുഖവുമായെത്തിയ ഡല്‍ഹിയെ ഗൌതം ഗംഭീറിന്റെ പഴയ കൊല്‍ക്കത്തക്കാര്‍ തകര്‍ത്തു വിട്ടത് ഒമ്പത് വിക്കറ്റുകള്‍ക്കാണ്. ടോസ് നേടിയ കൊല്‍ക്കത്ത ഡല്‍ഹിയെ ആദ്യം ബാറ്റിങിന് ക്ഷണിച്ചു. ഗംഭീറിന്റെ തീരുമാനം ശരിയാണെന്ന് റസലും ഹോഗും തെളിയിച്ചു. മുന്‍ നിരക്കാരെ റസലും മധ്യനിരയെ ഹോഗും കശക്കിയെറിഞ്ഞതോടെ 17.4 ഓവറില്‍ 98 റണ്‍സിന് ഡല്‍ഹി ബാറ്റ്സ്മാന്മാര്‍ എല്ലാവരും കൂടാരം കയറി.

മറുപടി ബാറ്റിങില്‍ ഗംഭീറും ഉത്തപ്പയും ഒരു ഘട്ടത്തിലും ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കിയില്ല. വളരെ വേഗത്തില്‍ റണ്‍സ് കണ്ടെത്തിയതോടെ കൊല്‍ക്കത്ത വളരെ പെട്ടെന്ന് വിജയത്തിലേക്കടുത്തു. എന്നാല്‍ പത്താം ഓവറില്‍ ഉത്തപ്പ പുറത്തായി. പിന്നാലെ വന്ന മനേഷ് പാണ്ഡെയെ കൂട്ടുപിടിച്ച് ഗംഭീര്‍ നാട്ടുകാര്‍ക്ക് മുന്നില്‍ കൊല്‍ക്കത്തക്ക് ഒമ്പത് വിക്കറ്റിന്റെ രാജകീയ ജയം സമ്മാനിച്ചു. വെറും 24 റണ്‍സ് മാത്രം വഴങ്ങി ഡല്‍ഹിയുടെ മൂന്ന് വിക്കറ്റുകള്‍ പിഴുത ആന്ദ്രെ റസലാണ് കളിയിലെ താരം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News