സിന്ധു കൊറിയന്‍ ബാഡ്മിന്‍റണ്‍ സീരിസ് ഫൈനലില്‍
Update: 2018-05-22 11:10 GMT
ചൈനയുടെ ബിന്‍ജിയോവോ ഹിയെ വാശിയേറിയ മത്സരത്തില്‍ മറികടന്നാണ് സിന്ധു ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചത്. സ്കോര്‍: 21-10. 17-21, 21-16
കൊറിയന്‍ ബാഡ്മിന്‍റണ്‍ സീരീസിന്‍റെ കലാശപ്പോരിന് ഇന്ത്യയുടെ പിവി സിന്ധു ഇടംപിടിച്ചു. ചൈനയുടെ ബിന്‍ജിയോവോ ഹിയെ വാശിയേറിയ മത്സരത്തില്‍ മറികടന്നാണ് സിന്ധു ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചത്. സ്കോര്‍: 21-10. 17-21, 21-16. ആദ്യ സെറ്റ് അനായാസം നേടിയ സിന്ധു രണ്ടാം സെറ്റില്‍ നിര്‍ണായക ലീഡ് നേടിയ ശേഷമാണ് സ്വന്തം പിഴവുകളിലൂടെ എതിരാളിക്ക് തിരിച്ചുവരവിനുള്ള അവസരം തുറന്നു കൊടുത്തത്. അവസരം മുതലെടുത്ത ഹി പൊരുതി കയറി. മൂന്നാം സെറ്റിന്‍റെ ആദ്യ പാദത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും പിന്നീട് സിന്ധു മേധാവിത്വം ഉറപ്പിക്കുകയായിരുന്നു.