സിന്ധുവിനെ തോല്‍പിച്ചു; സൈനക്ക് സ്വര്‍ണം
കോമണ്‍വെൽത്ത് ഗെയിംസ് ബാഡ്മിന്‍റണ്‍ വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ സൈന നെഹ് വാളിന് വിജയം
കോമണ്‍വെൽത്ത് ഗെയിംസ് ബാഡ്മിന്‍റണ്‍ വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ സൈന നെഹ്വാളിന് വിജയം. പി.വി സിന്ധുവിനെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്കോര്‍ ബോര്‍ഡ്, 21-18, 23-21. സ്വര്‍ണവും വെള്ളിയും സ്വന്തമാക്കിയതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 62 ആയി. കഴിഞ്ഞ വർഷം ദേശീയ സീനിയർ ചാംപ്യൻഷിപ്പ് ഫൈനലിലാണ് ഇരുവരും അവസാനമായി കണ്ടുമുട്ടിയത്. അന്ന് സൈനയ്ക്കായിരുന്നു ജയം.
2010ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഗെയിംസില്‍ സ്വര്‍ണം നേടിയുരുന്ന സൈനയുടെ കോമണ്‍വെത്ത് ഗെയിംസിലെ രണ്ടാം സ്വര്‍ണമാണിത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിംഗിള്‍സില്‍ രണ്ടു സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന് റെക്കോഡും സൈന നേടി. റാങ്കിങ്ങില്‍ വളരെ മുന്നിലുള്ള സിന്ധുവിനെ അട്ടിമറിച്ചായിരുന്നു സൈനയുടെ വിജയം. ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് പിവി സിന്ധു.
പുരുഷ സിംഗിൾസിൽ കെ. ശ്രീകാന്ത് വെള്ളി നേടി. മലേഷ്യയുടെ ലീ ചോങ് വെയോടാണു ശ്രീകാന്ത് ഫൈനലിൽ പരാജയപ്പെട്ടത്. സ്കോർ: 21–14, 14–21, 14–21. സ്ക്വാഷ് ഡബിൾസിൽ ഇന്ത്യയുടെ ദീപിക പള്ളിക്കൽ – ജോഷ്ന ചിന്നപ്പ സഖ്യത്തിന് വെള്ളി മെഡൽ. ന്യൂസിലൻഡിന്റെ ജോയെൽ കിങ് – അമാൻഡ ലാൻഡേഴ്സ് മർഫി സഖ്യത്തോടാണ് ഇവർ പരാജയപ്പെട്ടത്. സ്കോർ 11–9, 11–8. ടേബിൾ ടെന്നിസ് പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ശരത് അജന്ത വെങ്കലം നേടി. പുരുഷ സിംഗിൾസിൽ കെ. ശ്രീകാന്ത് വെള്ളി നേടി. മലേഷ്യയുടെ ലീ ചോങ് വെയോടാണു ശ്രീകാന്ത് ഫൈനലിൽ പരാജയപ്പെട്ടത്. സ്കോർ: 21–14, 14–21, 14–21. സ്ക്വാഷ് ഡബിൾസിൽ ഇന്ത്യയുടെ ദീപിക പള്ളിക്കൽ – ജോഷ്ന ചിന്നപ്പ സഖ്യത്തിന് വെള്ളി മെഡൽ. ന്യൂസിലൻഡിന്റെ ജോയെൽ കിങ് – അമാൻഡ ലാൻഡേഴ്സ് മർഫി സഖ്യത്തോടാണ് ഇവർ പരാജയപ്പെട്ടത്. സ്കോർ 11–9, 11–8. ടേബിൾ ടെന്നിസ് പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ശരത് അജന്ത വെങ്കലം നേടി.