റോണോക്ക് ഹാട്രിക്; ഡര്‍ബിയില്‍ റയലിന് മിന്നുംജയം

Update: 2018-05-27 11:28 GMT
Editor : Alwyn K Jose
റോണോക്ക് ഹാട്രിക്; ഡര്‍ബിയില്‍ റയലിന് മിന്നുംജയം

അത്‍ലറ്റിക്കോ മാഡ്രിഡിനെ മറുപടിയില്ലത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ തോല്‍പ്പിച്ചത്.

സ്പാനിഷ് ലീഗിലെ ആദ്യ മാഡ്രിഡ് ഡര്‍ബിയില്‍ റയല്‍ മാഡ്രിഡിന് ജയം. അത്‍ലറ്റിക്കോ മാഡ്രിഡിനെ മറുപടിയില്ലത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ തോല്‍പ്പിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കാണ് റയലിന് തുണയായത്. മറ്റൊരു മത്സരത്തില്‍ ബാഴ്സലോണയെ മലാഗ ഗോള്‍രഹിത സമനിലയില്‍ തളച്ചു.

മാഡ്രിഡില്‍ അത്‍ലറ്റിക്കോയുടെ കുതിപ്പിന് സിദാന്റെ റയല്‍ തടയിടുകയായിരുന്നു. നാട്ടങ്കങ്ങളില്‍ തുടര്‍ച്ചയായ ആറ് തോല്‍വികള്‍ക്ക് ശേഷമാണ് റയല്‍ ജയിച്ചു കയറിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കായിരുന്നു ഹൈലൈറ്റ്. 23 ാം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്കിലൂടെയാണ് ക്രിസ്റ്റ്യാനോ ആദ്യം അവതരിച്ചത്. 71ാം മിനുട്ടില്‍ രണ്ടാം ഗോള്‍. 77ാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ ഹാട്രിക്ക് തികച്ചു.

മറ്റൊരു മത്സരത്തില്‍ മെസിയും സുവാരസും നെയ്മറുമില്ലാതെയിറങ്ങിയ ബാഴ്സയെ മലാഗ ഗോള്‍രഹിത സമനിലയില്‍ തളച്ചു. സീസണില്‍ പരാജയമറിയാതെ കുതിക്കുന്ന റയല്‍ തന്നെയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ബാഴ്സ രണ്ടാമതും.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News