മലയാളി കുട്ടികളെ ബാഡ്മിന്റണ്‍ പഠിപ്പിക്കാന്‍ ഗോപീചന്ദ് കേരളത്തിലേക്ക്

Update: 2018-05-27 10:03 GMT
Editor : Alwyn K Jose
മലയാളി കുട്ടികളെ ബാഡ്മിന്റണ്‍ പഠിപ്പിക്കാന്‍ ഗോപീചന്ദ് കേരളത്തിലേക്ക്

കൊച്ചിയില്‍ ജനുവരി ഒന്നിന് അക്കാദമി പ്രവർത്തനം തുടങ്ങും.

കേരളത്തിലെ കുട്ടികളെ ബാഡ്മിന്റണ്‍ പരിശീലിപ്പിക്കാന്‍ രാജ്യാന്തര പരിശീലകന്‍ പുല്ലേല ഗോപീചന്ദിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ ഒളിമ്പ്യ അക്കാദമിയിലേക്ക് പരിശീലനത്തിനായി 20 കുട്ടികളെ തെരഞ്ഞെടുത്തു. കൊച്ചിയില്‍ ജനുവരി ഒന്നിന് അക്കാദമി പ്രവർത്തനം തുടങ്ങും.

കേരള സര്‍ക്കാരിന്റെയും സ്പോര്‍ട്സ് കൌണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ കേരളത്തിനൊരു ഒളിമ്പിക് മെഡല്‍ എന്ന സ്വപ്നവുമായാണ് ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാദമി ആരംഭിക്കുന്നത്. 13 മുതല്‍ 18 വയസുവരെയുള്ള 200 ഓളം കുട്ടികളാണ് സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുത്തത്. 20 കുട്ടികളെ ഗോപീചന്ദ് നേരിട്ടാണ് തെരഞ്ഞെടുത്തത്.

Full View

രണ്ട് മാസത്തില്‍ ഒരിക്കല്‍ ഗോപീചന്ദ് നേരിട്ട് പരിശീലനം നല്‍കും. മികച്ച പരിശീലകരും കുട്ടികള്‍ക്ക് പരീശീലനം നല്‍കാനുണ്ടാകും. ഒരു വര്‍ഷം 10 കോടി രൂപ വരെയാണ് അക്കാദമിക്കുള്ള ചെലവ്. കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാവും അക്കാദമി പ്രവർത്തിക്കുക.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News