സെലിബ്രിറ്റി ബാഡ്മിന്‍റണ്‍ ലീഗ് സെപ്റ്റംബര്‍ 17 മുതല്‍

Update: 2018-05-28 07:40 GMT
Editor : Damodaran
സെലിബ്രിറ്റി ബാഡ്മിന്‍റണ്‍ ലീഗ് സെപ്റ്റംബര്‍ 17 മുതല്‍

ചെന്നൈ റോക്കേഴ്സ്, കേരള റോയല്‍സ്, കര്‍ണാടക ആല്‍പ്സ്, ടോളീവുഡ് തണ്‍ഡേഴ്സ് എന്നിവയാണ് ടീമുകള്‍. മലേഷ്യയിലെ കുലാലന്പൂരിലാകും

പ്രഥമ സെലിബ്രിറ്റി ബാഡ്മിന്‍റണ്‍ ലീഗ് മത്സരങ്ങള്‍ക്ക് സെപ്റ്റംബര്‍ 17ന് തുടക്കം കുറിക്കും.. കോളീവുഡ്, മോളീവുഡ്, സാന്‍ഡല്‍വുഡ്, ടോളീവുഡ് എന്നിവയെ പ്രതിനിധീകരിച്ച് നാല് ടീമുകളാണ് ആദ്യ സീസണില്‍ മാറ്റുരയ്ക്കും. ടീം ഉടമകളുടെയും ടീമുകളുടെയും പേരുകള്‍ ചെന്നൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഔദ്യോഗികമായി പരിചയപ്പെടുത്തി. ചെന്നൈ റോക്കേഴ്സ്, കേരള റോയല്‍സ്, കര്‍ണാടക ആല്‍പ്സ്, ടോളീവുഡ് തണ്‍ഡേഴ്സ് എന്നിവയാണ് ടീമുകള്‍. മലേഷ്യയിലെ കുലാലന്പൂരിലാകും കലാശപോരാട്ടം നടക്കുകയെന്ന് സെലിബ്രിറ്റി ലീഗ് സ്ഥാപകനും സിഇഒയുമായ ഹേമചന്ദ്രന്‍ അറിയിച്ചു. ചെന്നൈ, കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നിവടങ്ങളിലാകും മത്സരങ്ങള്‍ അരങ്ങേറുക.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News