ഇന്ത്യന്‍ ഓപ്പണ്‍ സീരീസ് ബാഡ്മിന്റണ്‍ കിരിടം പി.വി സിന്ധുവിന്
സ്‌പെയിനിന്റെ കരോലിന മാരിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധുവിന്റെ കിരീട നേട്ടം
ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സിരീസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് കിരീടം പി.വി സിന്ധുവിന്. ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ കരോലിന മാരിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധുവിന്റെ കിരീട നേട്ടം. സ്‌കോര്‍ ബോര്‍ഡ്: 19-21, 21-16.
സിന്ധുവിന്റെ ആദ്യ ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീട നേട്ടമാണിത്. ജയത്തോടെ 2016 റിയോ ഒളിമ്പിക്‌സ് ഫൈനലിലെ തോല്‍വിക്കുള്ള പകരംവീട്ടല്‍ കൂടിയായി സിന്ധുവിന്. അന്ന് സിന്ധുവിനെ തോല്‍പിച്ചാണ് മാരിന്‍ സ്വര്‍ണം സ്വന്തമാക്കിയിരുന്നത്.
നാട്ടുകാര്‍ക്ക് മുന്നില്‍ കളിക്കുന്നതിന്റെ എല്ലാ ആനുകൂല്യങ്ങളും സിന്ധുവിനായിരുന്നു. ഇതിന് വിപരീതമായി കളിയിലെ ആദ്യ പോയിന്റ് കരോലിന മാരിനായിരുന്നു. എന്നാല്‍ പൊടുന്നനെ തിരിച്ചടിച്ചു സിന്ധു ലീഡ് നേടി. പിന്നീട് ലീഡ് 6-1വരെ ഉയര്‍ത്തി. എന്നാല്‍ മാരിന്‍ തിരിച്ചുവന്നെങ്കിലും സിന്ധു വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. 19-21ന് സിന്ധു സെറ്റ് പിടിച്ചു. രണ്ടാം സെറ്റിലും സിന്ധു മിന്നും ഫോം തുടര്‍ന്നതോടെ മാരിന്‍ ചിത്രത്തിലെ ഇല്ലാതായി. അഞ്ച് പോയിന്റിന്റെ വ്യത്യാസത്തിലാണ് സിന്ധു രണ്ടാം സെറ്റും കിരീടവും സ്വന്തമാക്കിയത്.