മരുന്നടി: ഷറപ്പോവയെ വിലക്കണമെന്ന് ആന്‍ഡി മുറെ

Update: 2018-06-01 21:02 GMT
Editor : admin

ഉത്തേജമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയെ വിലക്കണമെന്ന് ബ്രിട്ടീഷ് താരം ആന്‍ഡി മുറെ. നിരോധിത മരുന്നായ മെല്‍ഡോണിയം ഉപയോഗിച്ചതിന് ഷറപ്പോവയുടെ ന്യായീകരണത്തെ തള്ളിയ മുറെ, ഉത്തേജകം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ശിക്ഷ നേരിടണമെന്നും കൂട്ടിച്ചേര്‍ത്തു.

ഉത്തേജമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയെ വിലക്കണമെന്ന് ബ്രിട്ടീഷ് താരം ആന്‍ഡി മുറെ. നിരോധിത മരുന്നായ മെല്‍ഡോണിയം ഉപയോഗിച്ചതിന് ഷറപ്പോവയുടെ ന്യായീകരണത്തെ തള്ളിയ മുറെ, ഉത്തേജകം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ശിക്ഷ നേരിടണമെന്നും കൂട്ടിച്ചേര്‍ത്തു. വീഴ്ച മനപ്പൂര്‍വമായിരുന്നില്ലെന്നും ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഡോക്ടര്‍ കുറിച്ചു നല്‍കിയ മരുന്നാണ് വില്ലനായതെന്നുമാണ് ഷറപ്പോവയുടെ വിശദീകരണം.

Advertising
Advertising

"കഴിഞ്ഞ 10 വര്‍ഷമായി മില്‍ഡ്രോണേറ്റ് എന്ന ഈ മരുന്ന് ഞാന്‍ കഴിക്കുന്നുണ്ട്. മെല്‍ഡോണിയം എന്ന മരുന്നിന്റെ തന്നെ മറ്റൊരു പേരാണ് അത് എന്നത് ടെന്നീസ് ഫെഡറേഷന്‍ കത്ത് തരുമ്പോഴാണ് ഞാനറിയുന്നത്' - ഇങ്ങനെയായിരുന്നു ഷറപ്പോവയുടെ നിലപാട്. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി ജനുവരിയിലാണ് മെല്‍ഡോണിയത്തെ നിരോധിത മരുന്നിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ലാത്വിയയില്‍ ഉത്പാദിപ്പിക്കുന്ന ഈ മരുന്നിന്റെ വില്‍പന യുഎസില്‍ നിരോധിച്ചിട്ടുണ്ട്. ആസ്‌ട്രേലിയന്‍ ഓപ്പണിനു തൊട്ടുമുമ്പാണ് ഷറപ്പോവ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News