ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്: പി.വി സിന്ധു ഫൈനലില്‍

Update: 2018-06-01 04:03 GMT
ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്: പി.വി സിന്ധു ഫൈനലില്‍

സെമിയില്‍ ദക്ഷിണകൊറിയയുടെ സങ് ജി ഹ്യൂനിനെ തോല്‍പിച്ചാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശം. സ്‌കോര്‍ ബോര്‍ഡ്: 21-18,14-21,21-14

ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിലെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധു ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ദക്ഷിണകൊറിയയുടെ സങ് ജി ഹ്യൂനിനെ തോല്‍പിച്ചാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശം. സ്‌കോര്‍: 21-18,14-21,21-14

ശക്തമായ മത്സരമായിരുന്നു കൊറിയയുടെ സങിനെതിരെ സിന്ധു കാഴ്ചവെച്ചത്. ആദ്യ സെറ്റ് 21-18 എന്ന സ്‍കോറിനാണ് സിന്ധു സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം സെറ്റ് സങ് ഏഴു പോയിന്റിന്റെ വ്യത്യാസത്തില്‍ (14-21)പിടിച്ചു തിരിച്ചുവരവ് നടത്തി. നിര്‍ണായകമായ മൂന്നാം സെറ്റില്‍ സിന്ധു വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. രണ്ടാം സെറ്റില്‍ സങ് ജയിച്ച അത്രയും പോയിന്റ് വ്യത്യസത്തിന് തന്നെ സിന്ധു കളം പിടിച്ചു. (21-14) ഒപ്പം ഫൈനല്‍ ടിക്കറ്റും. ഫൈനലില്‍ സ്പെയിനിന്റെ കരോലിന മാരിനാണ് സിന്ധുവിന്റ എതിരാളി.

റിയോ ഒളിമ്പിക്സിലെ ഫൈനലില്‍ മാരിനോടോയിരുന്നു സിന്ധു അടിയറവ് പറഞ്ഞത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ സൈന നെഹ് വാളിനെ തോല്‍പ്പിച്ചായിരുന്നു സിന്ധുവിന്റെ സെമി പ്രവേശം.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News