കുംബ്ലെ കോഹ്ലി പോരില്‍ ഗാംഗുലിക്ക് പറയാനുള്ളത്

Update: 2018-06-01 04:59 GMT
Editor : Subin
കുംബ്ലെ കോഹ്ലി പോരില്‍ ഗാംഗുലിക്ക് പറയാനുള്ളത്
Advertising

''കുംബ്ലെയും കോഹ്ലിയും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം ഉത്തരവാദപ്പെട്ടവര്‍ പക്വമായ നിലയിലല്ല പരിഹരിച്ചത്...

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയും മുന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയും തമ്മിലുള്ള പോരില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഈ വിഷയം കുറച്ചുകൂടി പക്വമായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്ന വിമര്‍ശനമാണ് ഗാംഗുലി ഉന്നയിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മൂന്നംഗ ഉപദേശകസമിതിയിലെ അംഗമായ ഗാംഗുലിയുടെ വിമര്‍ശനം ശ്രദ്ധേയമാണ്.

ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായാണ് കോഹ്ലിയും പരിശീലകന്‍ കുംബ്ലെയും തമ്മിലുള്ള ബന്ധം വഷളായെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ കോഹ്ലി തയ്യാറായില്ലെങ്കിലും കുംബ്ലെ പരസ്യമായി പ്രതികരിച്ചിരുന്നു. തന്റെ ഭാഗം വിശദീകരിക്കുന്ന കത്ത് സോഷ്യല്‍മീഡിയയില്‍ പ്രസിദ്ധീകരിക്കുകയാണ് കുംബ്ലെ ചെയ്തത്.

'കുംബ്ലെയും കോഹ്ലിയും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം ഉത്തരവാദപ്പെട്ടവര്‍ പക്വമായ നിലയിലല്ല പരിഹരിച്ചത്. കുറച്ചുകൂടി നല്ല രീതിയില്‍ വിഷയം കൈകാര്യം ചെയ്യേണ്ടതായിരുന്നു' എന്നാണ് ഗാംഗുലി പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കുംബ്ലക്ക് പുറമേ രവിശാസ്ത്രിയും പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നു. സച്ചിനും ലക്ഷ്മണും ഗാംഗുലിയും അടങ്ങുന്ന ഉപദേശകസമിതി രവിശാസ്ത്രിയെ തള്ളി കുംബ്ലെക്ക് അവസരം നല്‍കുകയാണ്. പുതിയ സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തേക്ക് രവിശാസ്ത്രിയും അപേക്ഷ നല്‍കിയിട്ടുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News