കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്നു മുതല്‍

Update: 2018-06-02 09:07 GMT
Editor : Subin
കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്നു മുതല്‍

227 അംഗ ഇന്ത്യന്‍ സംഘമാണ് ഗെയിംസില്‍ മാറ്റുരയ്ക്കകുന്നത്. 115 പുരുഷന്മാരും 105 വനിതകളും അടങ്ങുന്നതാണ് ഇന്ത്യന്‍ സംഘം. 28 അംഗ അത്‌ലറ്റിക് സംഘത്തില്‍ 10 മലയാളികളുമുണ്ട്.

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം. ആസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ 15 വരെയാണ് ഗെയിംസ് അരങ്ങേറുന്നത്. നാളെയാണ് മത്സരങ്ങള്‍ ആരംഭിക്കുക. 220 അംഗ ഇന്ത്യന്‍ സംഘമാണ് ഗെയിംസില്‍ മാറ്റുരയ്ക്കുന്നത്

ഗോള്‍ഡ് കോസ്റ്റില്‍ സ്വര്‍ണം വിളയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കായിക മേളയ്ക്ക് വേദിയാവുകയാണ് ഓസ്‌ട്രേലിയന്‍ നഗരമായ ക്യൂന്‍സ് ലാന്‍ഡ്. ഇന്ന് മുതല്‍ 15 വരെയാണ് ഗെയിംസ് നടക്കുന്നത്.

Advertising
Advertising

ഇന്ന് ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കും. നാളെയാണ് മത്സരങ്ങള്‍ തുടങ്ങുക. ആദ്യ ദിനം ബാഡ്മിന്റണ്‍, ബാസ്‌കറ്റ് ബോള്‍, ബോക്‌സിങ്, ഹോക്കി, നീന്തല്‍ തുടങ്ങിയവയാണ് നടക്കുന്നത്. 19 ഇനങ്ങളില്‍ ആദ്യ ദിനം ഫൈനലുകള്‍ നടക്കും. എട്ടിനാണ് ആരാധകര്‍ ഉറ്റുനോക്കുന്ന അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നടക്കുന്നത്.

227 അംഗ ഇന്ത്യന്‍ സംഘമാണ് ഗെയിംസില്‍ മാറ്റുരയ്ക്കകുന്നത്. 115 പുരുഷന്മാരും 105 വനിതകളും അടങ്ങുന്നതാണ് ഇന്ത്യന്‍ സംഘം. 28 അംഗ അത്‌ലറ്റിക് സംഘത്തില്‍ 10 മലയാളികളുമുണ്ട്.

ഗുസ്തിയില്‍ ഒളിന്പിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്, ബോക്‌സിങില്‍ മേരി കോം, വികാസ് കൃഷ്ണന്‍, ഷൂട്ടിങില്‍ ജിത്തുറായ്, ബാഡ്മിന്റണില്‍ പി വി സിന്ധു, സൈനാ നെഹ്‌വാള്‍, കെ ശ്രീകാന്ത് എന്നിവരാണ് ഗെയിംസിലെ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍.

കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കല ജേതാവായ പി വി സിന്ധു തന്നെയാണ് ഇന്ന് നടക്കുന്ന മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തുക.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News