റിയോ ഒളിമ്പിക്‌സിനായുള്ള ഒരുക്കങ്ങളില്‍ പൂര്‍ണ തൃപ്തരെന്ന് ഒളിമ്പിക് അസോസിയേഷന്‍

Update: 2018-06-03 12:47 GMT
Editor : admin
റിയോ ഒളിമ്പിക്‌സിനായുള്ള ഒരുക്കങ്ങളില്‍ പൂര്‍ണ തൃപ്തരെന്ന് ഒളിമ്പിക് അസോസിയേഷന്‍

നീന്തലും വാട്ടര്‍ പോളോയും നടക്കാനിരിക്കുന്ന അക്വാട്ടിക് സ്‌റ്റേഡിയത്തിന്റെ പണി പുരോഗമിക്കുന്നതേയുള്ളൂ. എന്നാല്‍ എല്ലാം അവസാന ഘട്ടത്തിലാണെന്നും ഒളിമ്പിക് പാര്‍ക്കില്‍ വെച്ചുതന്നെ പരിപാടി നടത്താനാവുമെന്നാണ് പ്രതീക്ഷയെന്നും ഒളിമ്പിക് സമിതി ആത്മവിശ്വാസം പ്രകടിപ്പിച്ചു...

ബ്രസീലില്‍ നടക്കാനിരിക്കുന്ന റിയോ ഒളിമ്പിക്‌സിനായുള്ള ഒരുക്കങ്ങളില്‍ പൂര്‍ണ തൃപ്തരെന്ന് ഒളിമ്പിക് അസോസിയേഷന്‍. റിയോ ഡി ജനീറോയില്‍ പണി നടന്നുകൊണ്ടിരിക്കുന്ന ഒളിമ്പിക്‌സ് പാര്‍ക് സന്ദര്‍ശിച്ച ശേഷമാണ് അധികൃതര്‍ തൃപ്തി അറിയിച്ചത്. ആഗസ്റ്റിലാണ് ഒളിമ്പിക്‌സിന് തുടക്കമാവുക.

Advertising
Advertising

ഇപ്പോള്‍ പണി നടന്നുകൊണ്ടിരിക്കുന്ന റിയോ ഡി ജനീറോയിലെ ഒളിമ്പിക് പാര്‍ക്ക് ആഗസ്‌റ്റോടു കൂടി സജ്ജമാകുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് സമിതി പറഞ്ഞു. റിയോ ഡി ജനീറോയിലെ ഒളിമ്പിക് പാര്‍ക്ക് അന്താരാഷ്ട ഒളിമ്പിക് സമിതി അംഗങ്ങള്‍ സന്ദര്‍ശിച്ചു. 23 സ്‌പോട്‌സ് ഇനങ്ങളുടെ മത്സരമാണ് ഈ ഒളിമ്പിക് പാര്‍ക്കില്‍ മാത്രമായി ആഗസ്റ്റില്‍ നടക്കുക. 12000 പേര്‍ക്കിരിക്കാവുന്ന സ്‌റ്റേഡിയമാണ് ഈ ഒളിമ്പിക് പാര്‍ക്കിലുള്ളത്. ഒളിമ്പിക്‌സിന് ശേഷം സെപ്റ്റംബര്‍ 7 മുതല്‍ പാരാലിമ്പിക്‌സും നടക്കും.

നീന്തലും വാട്ടര്‍ പോളോയും നടക്കാനിരിക്കുന്ന അക്വാട്ടിക് സ്‌റ്റേഡിയത്തിന്റെ പണി പുരോഗമിക്കുന്നതേയുള്ളൂ. എന്നാല്‍ എല്ലാം അവസാന ഘട്ടത്തിലാണെന്നും ഒളിമ്പിക് പാര്‍ക്കില്‍ വെച്ചുതന്നെ പരിപാടി നടത്താനാവുമെന്നാണ് പ്രതീക്ഷയെന്നും ഒളിമ്പിക് സമിതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News