ആസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സിരീസ് കിരീടം ശ്രീകാന്തിന്
ഫൈനലില്‍ ചൈനയുടെ ചെന്‍ ലോങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴ്‌പ്പെടുത്തിയാണ് കിരീട നേട്ടം
ആസ്‌ട്രേലിയന്‍ ഓപ്പണ്‍സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ കിഡാംബി ശ്രീകാന്തിന്. ഫൈനലില്‍ ചൈനയുടെ ചെന്‍ ലോങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴ്‌പ്പെടുത്തിയാണ് ശ്രീകാന്തിന്റെ തുടര്‍ച്ചയായ രണ്ടാം കിരീട നേട്ടം. സ്‌കോര്‍: 20-22, 21-16. ഒരാഴ്ച മുമ്പ് നടന്ന ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസിലും കിരീടം ചൂടിയിരുന്നു. സെമിയിലും നേരിട്ടുളള സെറ്റുകള്‍ക്ക് എതിരാളിയെ തോല്‍പിച്ചായിരുന്നു ശ്രീകാന്തിന്റെ കിരീടം.
ശ്രീകാന്തിന്റെ തുടര്‍ച്ചയായ മൂന്നാം സൂപ്പര്‍സീരിസ് ഫൈനലായിരുന്നു ഇന്നത്തേത്. ഇതില്‍ രണ്ടെണ്ണത്തിലും കിരീടം ചൂടാനായി. സിംഗപ്പൂര്‍ സൂപ്പര്‍ സീരിസിലായിരുന്നു ശ്രീകാന്ത് അടിയറവ് പറഞ്ഞത്. എന്നാല്‍ ഇന്തോനേഷ്യന്‍ സൂപ്പര്‍ സിരീസ് നേടി ശക്തമായി തിരിച്ചുവന്നു. ഇപ്പോഴിതാ ആസ്‌ട്രേലിയന്‍ സൂപ്പര്‍ സിരീസ് കിരീടവും. ഇത്തരത്തിലൊരു നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിയും ശ്രീകാന്തിന് സ്വന്തം.