കളിച്ചാലും ഇല്ലെങ്കിലും ലോകകപ്പില്‍ ഇറ്റലിയുടെ കയ്യൊപ്പുണ്ടാകും...

Update: 2018-06-18 07:12 GMT
Editor : admin
കളിച്ചാലും ഇല്ലെങ്കിലും ലോകകപ്പില്‍ ഇറ്റലിയുടെ കയ്യൊപ്പുണ്ടാകും...
Advertising

റഷ്യന്‍ ലോകകപ്പിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് ഇറ്റലി. 2006 ലെ ചാമ്പ്യന്‍മാര്‍ക്ക് ഈ ലോകകപ്പിലേക്ക് ടിക്കറ്റ് കിട്ടിയില്ല. എന്നാല്‍ റഷ്യയില്‍ ആര് കപ്പുയര്‍ത്തിയാലും അതില്‍ ഇറ്റലിയുടെ കരസ്പര്‍മുണ്ടാകും.

60 വര്‍ഷങ്ങള്‍ക്കു ശേഷം ലോകകപ്പിന്റെ ‍ മൈതാനത്ത് അസൂറിപ്പട പന്ത് തട്ടാത്ത ആദ്യ ലോകകപ്പാണ് റഷ്യയിലേത്. ആ ഞെട്ടലില്‍ നിന്ന് ഫുട്ബോള്‍‍ ലോകവും ഇറ്റലി ആരാധകരും ഇതുവരെ മുക്തരായിട്ടില്ല. എന്നാല്‍ റഷ്യയില്‍ ആര് കപ്പുയര്‍ത്തിയാലും ലോകകപ്പിനില്ലാത്ത ഇറ്റലിയുടെ കരസ്പര്‍ശമുണ്ടാകും അതിന്. ആ ട്രോഫിയുടെ മിനുക്കുപണി നടത്തുന്നത് ഇറ്റലിയാണെന്നതു തന്നെ കാരണം.

ലോകകപ്പിന്റെ മിനുക്കുപണികള്‍ക്ക് ഇറ്റാലിയന്‍ നഗരമായ മിലാനു സമീപത്തെ ജിഡിഇ ബര്‍ട്ടോനിയെന്ന ചെറുകിട കമ്പനിക്കാണ് ഫിഫ അനുമതി നല്‍കിയിരിക്കുന്നത്. എല്ലാ നാലു വര്‍ഷം കൂടുമ്പോഴും അത് ഇറ്റലിയിലെത്തുന്നു. മിനുക്കു പണികള്‍ പൂര്‍ത്തിയാക്കി തിരികെ ഫിഫയിലേക്ക്. പിന്നീട് ആ വര്‍ഷത്തെ ലോക ചാമ്പ്യന്‍മാരിലേക്കും. യുവേഫ സൂപ്പര്‍ കപ്പിന്റേയും യൂറോപ്പ ലീഗിന്റേയും ട്രോഫി നിര്‍മിക്കുന്നതും ജിഡിഇ ബര്‍ട്ടോനി തന്നെ. എന്നിരുന്നാലും ഇറ്റലിയില്ലാത്ത ലോകകപ്പെന്ന വലിയ നിരാശക്ക് പകരമാകാന്‍ മറ്റൊരു കരസ്പര്‍ശങ്ങള്‍ക്കും ആകില്ലെന്നത് മറ്റൊരു യാഥാര്‍ഥ്യം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News