ആഘോഷത്തിനിടെ മറഡോണക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നൈജീരിയയുമായുള്ള മത്സരത്തിന് ശേഷം സ്റ്റേഡിയത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Update: 2018-06-27 02:03 GMT
അര്‍ജന്‍റീനയുടെ ജയത്തിന് പിന്നാലെ ഇതിഹാസ താരം ഡീഗോ മറഡോണ ആശുപത്രിയില്‍. നൈജീരിയയുമായുള്ള മത്സരത്തിന് ശേഷം സ്റ്റേഡിയത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അര്‍ജന്‍റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെയാണ് മറഡോണക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സുഹൃത്തുക്കളുടെ സഹായത്തോടെ ഗ്യാലറിയില്‍ നിന്ന് മാറ്റിയ മറഡോണയെ ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മത്സരത്തിലുടനീളം ഗ്യാലറിയില്‍ ആവേശം നിറച്ച കാണിയായിരുന്നു മറഡോണ. ലയണല്‍ മെസിയുടെ ഗോളില്‍ അര്‍ജന്‍റീന മുന്നിലെത്തിയപ്പോള്‍ ഗ്യാലറിയിലിരുന്ന് ആര്‍ത്ത് വിളിച്ചു. റോഹോയുടെ വിജയഗോള്‍ അശ്ലീല ആംഗ്യം കൊണ്ടാണ് മറഡോണ ആഘോഷിച്ചത്.