ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം; ഇന്ത്യ-അയര്‍ലന്റ് മത്സരത്തില്‍ പാടിത്തകര്‍ത്ത് മലയാളി ആരാധകര്‍ 

മലയാളികളുടെ പാട്ട്‌കേട്ട് ചിരിയടക്കാനാവാതെ നില്‍ക്കുന്ന വിദേശ വനിതയെയും വീഡിയോയില്‍ കാണാം

Update: 2018-06-30 06:15 GMT

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- അയര്‍ലന്റ് ട്വന്റി 20 മത്സരത്തിനിടെയുള്ള ഒരു വീഡിയോയാണ് മത്സരത്തെക്കാള്‍ മലയാളികള്‍ക്ക് ആവേശമായിരിക്കുന്നത്. കളിക്കിടെ തങ്ങളുടെ പ്രിയതാരങ്ങള്‍ക്ക് പിന്തുണയുമായി എത്തിയ മലയാളിക്കൂട്ടം അക്ഷരാര്‍ത്ഥത്തില്‍ ഗ്യാലറിയെ ഇളക്കിമറിച്ചു. ചെണ്ടയും പാട്ടുമായി എത്തിയ മലയാളി ആരാധകരുടെ പാട്ട് ഡാനിയേല്‍ ജോണ്‍ ക്ലീറ്റസ് പെരേറിയ എന്നയാളാണ് ഫേസ്ബുക്കിലിട്ടത്. ഇതു കണ്ട മലയാളികള്‍ ഞൊടിയിട കൊണ്ട് വീഡിയോ വൈറലാക്കുകയും ചെയ്തു.

മോഹന്‍ലാല്‍ ചിത്രമായ ഗാന്ധര്‍വ്വത്തിലെ മാലിനിയുടെ തീരങ്ങള്‍ എന്നു തുടങ്ങുന്ന പാട്ടിലെ ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം എന്ന പാട്ടാണ് ഗ്രൗണ്ട് സ്റ്റാഫായ വിദേശ വനിതക്ക് മുന്നില്‍ മലയാളികള്‍ ആടിത്തകര്‍ത്തത്. മലയാളികളുടെ പാട്ട്‌കേട്ട് ചിരിയടക്കാനാവാതെ നില്‍ക്കുന്ന വിദേശ വനിതയെയും വീഡിയോയില്‍ കാണാം. എന്തായാലും ആരാധകരുടെ പാട്ട് വെറുതെയായില്ല. 143 റണ്‍സിനാണ് ഇന്ത്യ അയര്‍ലന്റിനെ പരാജയപ്പെടുത്തിയത്.

Advertising
Advertising

India vs Ireland മത്സരത്തിലെ രസകരമായ കാഴ്ച Malayali da..😂 Credits : Daniel John Cleatus Pereira

Posted by Cinema Pranthan on Thursday, June 28, 2018
Tags:    

Similar News