ലോകകപ്പ് ആവേശം കഴിഞ്ഞു, ഇനി ക്ലബ് ഫുട്ബോളിന്റെ ആരവത്തിലേക്ക്

ലോകകപ്പിനും അവധിക്കാലത്തിനും ശേഷം പ്രമുഖ താരങ്ങളെല്ലാം ക്ലബുകളില്‍ തിരിച്ചെത്തി

Update: 2018-08-01 03:29 GMT

പുതിയ സീസണ് തയ്യാറെടുക്കുകയാണ് യൂറോപ്യന്‍ ഫുട്ബോള്‍ ക്ലബുകള്‍. ലോകകപ്പിനും അവധിക്കാലത്തിനും ശേഷം പ്രമുഖ താരങ്ങളെല്ലാം ക്ലബുകളില്‍ തിരിച്ചെത്തി.

ലോകകപ്പ് ആവേശം കഴിഞ്ഞു. ഇനി ക്ലബ് ഫുട്ബോളിന്റെ ആവേശത്തിലേക്ക്. പ്രീ സീസണ്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും പ്രധാന താരങ്ങളൊന്നും ടീമില്‍ തിരിച്ചെത്തിയിരുന്നില്ല. മെസിയും റൊണാള്‍ഡോയും അടക്കമുള്ള താരങ്ങള്‍ അവധിക്കാലം അവസാനിപ്പിച്ച് ക്ലബിന്റെ പരിശീലനത്തിന് എത്തിയിരിക്കുകയാണ്. പുതിയ ക്ലബായ യുവന്റസിലേക്ക് എത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സഹതാരങ്ങള്‍ സ്വീകരിച്ചു. ലോകകപ്പിന്റെ രണ്ടാം റൌണ്ടിന്റെ പുറത്താകലിന് ശേഷം ലയണല്‍ മെസിയും ബാഴ്സലോണയില്‍ പരിശീലനത്തിനിറങ്ങി. ആഗസ്ത് പതിനെട്ടിനാണ് ലാ ലീഗ മത്സരങ്ങള്‍ ആരംഭിക്കുക. ആഗസ്ത് പതിനെട്ടിനാണ് ഇറ്റാലിയന്‍ ലീഗ് മത്സരങ്ങള്‍ തുടങ്ങുക.

Tags:    

Similar News