ഏഷ്യൻ ​ഗെയിംസ്: ഫൈനൽ ലക്ഷ്യമിട്ട് സൈനയും സിന്ധുവും ഇന്നിറങ്ങും

Update: 2018-08-27 02:55 GMT

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഫൈനൽ ലക്ഷ്യമിട്ട് സൈനയും സിന്ധുവും ഇന്നിറങ്ങും. തായ്‍വാന്റെ തായ് സു യിങ്ങ് ആണ് സൈനയുടെ എതിരാളി. ജപ്പാന്റെ യമഗൂച്ചി അകാനയെയാണ് സിന്ധുവിന് നേരിടേണ്ടത്. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര മെഡൽ പ്രതീക്ഷയുമായി ഇന്ന് ഇറങ്ങും. വനിതകളുടെ ലോങ്ജംപ് ഫൈനലിലും രണ്ട് താരങ്ങൾ മത്സരിക്കുന്നുണ്ട്. വനിതകളുടെ 400 മീറ്റർ ഹഡില്സിൽ അനു രാഘവനും ഇറങ്ങുന്നുണ്ട്. പുരുഷന്മാരുടെ ഹൈജംപിലും ഇന്ന് മെഡൽ നിശ്ചയിക്കും. ബോക്സിങ്ങ് പ്രീ ക്വാർട്ടർ റൌണ്ടുകളിലും ഇന്ത്യൻ താരങ്ങൾ മത്സരിക്കുന്നുണ്ട്.

Tags:    

Writer - ആഫ്താബ് റഹ്മാന്‍

contributor

Editor - ആഫ്താബ് റഹ്മാന്‍

contributor

Web Desk - ആഫ്താബ് റഹ്മാന്‍

contributor

Similar News