'ഇതാ നിങ്ങളുടെ പിസ'; മയാമിയുടെ തോൽവിക്ക് പിന്നാലെ മെസ്സിയെ ട്രോളി അറ്റ്‌ലാന്‍റ യുണൈറ്റഡ്

മെസ്സി കളിക്കാനിറങ്ങാത്ത മത്സരത്തില്‍ രണ്ടിനെതിരെ അഞ്ചു ഗോളിനാണ് അറ്റ്‌ലാന്റ യുണൈറ്റഡ് ഇന്‍റര്‍ മയാമിയെ തോൽപ്പിച്ചത്

Update: 2023-09-17 14:04 GMT
Editor : abs | By : abs

ന്യൂയോർക്ക്: മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിയുടെ തോൽവിക്ക് പിന്നാലെ സൂപ്പർ താരം ലയണൽ മെസ്സിയെ ട്രോളി എതിരാളികളായ അറ്റ്‌ലാന്റ യുണൈറ്റഡ്. കളിക്കു മുമ്പ് മെസ്സി പങ്കുവച്ച ഒരു പിസ വീഡിയോ എടുത്താണ് അറ്റ്‌ലാന്റ ട്രോളുണ്ടാക്കിയത്. പോസ്റ്റും ട്രോളും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു.

മെസ്സി വിട്ടുനിന്ന കളിയിൽ രണ്ടിനെതിരെ അഞ്ചു ഗോളിനാണ് അറ്റ്‌ലാന്റ യുണൈറ്റഡ് ഇന്‍റര്‍ മയാമിയെ തോൽപ്പിച്ചത്. അന്താരാഷ്ട്ര ഉത്തരവാദിത്വത്തിൽ നിന്ന് മടങ്ങിയെത്തിയ മെസ്സി ഇന്നലെ കളിയിൽനിന്നു വിട്ടു നിൽക്കുകയായിരുന്നു. 


Advertising
Advertising


മയാമിയിലെ റസ്റ്ററന്റിൽനിന്നു വാങ്ങിയ പിസയുടെ വീഡിയോ വെള്ളിയാഴ്ചയാണ് മെസ്സി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. തോൽവിക്ക് പിന്നാലെ മറ്റൊരു പിസയുടെ ചിത്രം പോസ്റ്റ് ചെയ്ത് 'ഇതാ യാത്രയ്ക്കായുള്ള നിങ്ങളുടെ പിസ കഴിക്കൂ' എന്ന അടിക്കുറിപ്പോടെ അത്‌ലറ്റികോ ട്രോൾ പോസ്റ്റ് ചെയ്തു. പോസ്റ്റും ട്രോളും ഏറെ ചര്‍ച്ചയാകുകയും ചെയ്തു. 

ഈ വേനൽക്കാല സീസണിൽ മെസ്സി ഇന്റർ മയാമിയിലെത്തിയ ശേഷമുള്ള ടീമിന്‍റെ ആദ്യ തോൽവിയാണ് ഇന്നലത്തേത്. പത്തു കളിയിൽ നിന്ന് 11 ഗോൾ നേടി മിന്നും ഫോമിലാണ് സൂപ്പർതാരം. മേജർ സോക്കർ ലീഗ് പോയിന്‍റ് പട്ടികയില്‍ 14-ാം സ്ഥാനത്താണ് ഇപ്പോൾ മയാമി.



Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News