ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: ഇന്ത്യൻ ടീമിന് വിജയത്തുടക്കം

പി.വി സിന്ധുവിനും പ്രണോയിക്കും ജയം

Update: 2023-02-14 19:34 GMT

ദുബൈയിൽ ആരംഭിച്ച ഏഷ്യൻ മിക്‌സഡ് ടീം ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. പി.വി. സിന്ധു നയിച്ച ഇന്ത്യൻ ടീം ആദ്യ റൗണ്ടിൽ കസാഖിസ്താനെ അഞ്ച് മത്സരങ്ങളിലും തോൽപിച്ചു. ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെയാണ് ഇന്ത്യൻ ടീം ജയിച്ചുകയറിയത്. വനിത സിംഗിൾസിൽ കാമില സ്മാഗുലോവയെ സിന്ധു പരാജയപ്പെടുത്തി. സ്‌കോർ (21-4, 21-12).

പുരുഷ സിംഗിൾസിൽ ദിമിത്രി പനാറിനെ എച്ച്.എസ്. പ്രണോയ് എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് തോൽപിച്ചു. സ്‌കോർ (21-9, 21-11). മിക്‌സഡ് ഡബിൾസിൽ ഇഷാൻ ഭട്‌നാഗർ-തനിഷ ക്രാസ്റ്റോ സഖ്യവും, പുരുഷ ഡബിൾസിൽ കൃഷ്ണ പ്രസാദ് ഗരാഗ-വിഷ്ണുവർധൻ സഖ്യവും വിജയിച്ചു. വനിത ഡബിൾസിൽ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യവും വിജയിച്ചു.

Advertising
Advertising


Full View

India wins Asian Mixed Team Badminton Championship in Dubai

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News