മികച്ച നേട്ടവുമായി മലയാളിതാരം പ്രണോയ്; ആസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റണിന്റെ ഫൈനലിൽ

ഇന്ത്യയുടെ തന്നെ പ്രിയാന്‍ഷു രജാവത്തിനെ തോല്‍പ്പിച്ചാണ് പ്രണോയിയുടെ ഫൈനല്‍ പ്രവേശം.

Update: 2023-08-05 14:03 GMT

സിഡ്നി: ആസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ എച്ച്.എസ് പ്രണോയ് ഫൈനലില്‍ കടന്നു. ഇന്ത്യയുടെ തന്നെ പ്രിയാന്‍ഷു രജാവത്തിനെ തോല്‍പ്പിച്ചാണ് പ്രണോയിയുടെ ഫൈനല്‍ പ്രവേശം.

നാളെ നടക്കുന്ന ഫൈനലില്‍ ചൈനയുടെ വെങ് ഹോങാണ് പ്രണോയിയുടെ എതിരാളി. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പ്രണോയിയുടെ ജയം. ആദ്യ ഗെയിമില്‍ പ്രണോയിയെ ഞെട്ടിച്ച് മുന്നെ കുതിച്ച പ്രിയാന്‍ഷൂവിന് പക്ഷെ മികവ് തുടരാനായില്ല.

പതുക്കെ മത്സരത്തിലേക്ക് തിരിച്ചുവന്ന പ്രണോയ് 21-18 ന് ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ പക്ഷെ പ്രിയാന്‍ഷൂവിന് കാര്യമായ ചെറുത്തിനില്‍പ്പിനുള്ള അവസരമൊരുക്കാതെ പ്രണോയ് ലക്ഷ്യം കണ്ടു. സ്കോര്‍ 21-12.

Advertising
Advertising

നാളെ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ചൈനയുടെ വെങ് ഹോങ്യാങിനെ നേരിടും. ഇന്തോന്യേഷ്യയുടെ ലോക രണ്ടാം നമ്പര്‍ താരം ആന്റണി സിനിസുക ഗിന്റിങിനെ തോല്പ്പിച്ചാണ് പ്രണോയ് സെമിയിലെത്തിയിരുന്നത്. ഈ വര്‍ഷത്തെ രണ്ടാമത്തെ മേജര്‍ ഫൈനല്‍ പ്രവേശമാണ് പ്രണോയിയുടെത്.  കഴിഞ്ഞ മേയില്‍ നടന്ന മലേഷ്യന്‍ ഓപ്പണും പ്രണോയ് സ്വന്തമാക്കിയിരുന്നു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News